കൊവിഡ് 19; മദീനയില്‍ ആറ് പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ശക്തമാക്കി
Apr 11, 2020, 12:40 IST
മദീന: (www.kvartha.com 11.04.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മദീനയില്‍ ആറ് പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ കര്‍ഫ്യൂ ശക്തമാക്കി. ശുറൈബാത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാന്‍, ബദീന, ഖദ്റ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് പൂര്‍ണമായ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നതിനും യാത്രയ്ക്കും പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ആഭ്യന്ത വകുപ്പ് ഉത്തരവിറക്കി.
ഭക്ഷണവും മറ്റ് അവശ്യ സര്‍വ്വീസുകളുടെയും ലഭ്യതയും മരുന്നുകള്‍ ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സേവനങ്ങളും ആഭ്യന്തര മന്ത്രാലയം ഉറപ്പുവരുത്തും. അതേസമയം മദീന ഗവര്‍ണറേറ്റിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിച്ച് കൊണ്ട് അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ അനുവാദം നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാവരും കര്‍ഫ്യൂവിനോട് സഹകരിക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Keywords: Madeena, News, Gulf, World, COVID19, Travel, Health, Curfew, House, Food, Medicine, Covid 19; curfew strengthen in six places of medina
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.