കുവൈത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി
Apr 10, 2020, 15:27 IST
കുവൈത്ത് സിറ്റി: (www.kvartha.com 10.04.2020) കുവൈത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി. കുവൈത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വേണ്ടിയാണ് സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് വ്യോമയാനവകുപ്പിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലെത്താനാകാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം നിരവധി പ്രവാസികളുണ്ട്. ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എല്ലാ വിമാനകമ്പനികള്‍ക്കും കുവൈത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് വിലക്ക് തുടരും.
Keywords: Kuwait, News, Gulf, World, Flight, Foreigners, Covid, Flight services, Allow, Expat, Covid 19; kuwait to allow flight services for the return of foreigners
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.