അബൂദബിയിൽ കൊവിഡ് പിസി ആർ പരിശോധന നിരക്ക് 65 ദിർഹമാക്കി

 


അബൂദബി: (www.kvartha.com 18.08.2021) അബൂദബിയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കൊവിഡ് പിസി ആർ പരിശോധന നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തണമെന്ന നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. അതേസമയം ധ്രുത പിസിആർ പരിശോധനകൾക്ക് ഉയർന്ന നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്നു മുതൽ രണ്ട് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന പിസി ആർ പരിശോധനയ്ക്ക് 350 ദിർഹവും രണ്ട് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ ഫലം  ലഭിക്കുന്ന പരിശോധനയ്ക്ക് 250 ദിർഹവുമാണ് ഈടാക്കുക. 

അബൂദബിയിൽ കൊവിഡ് പിസി ആർ പരിശോധന നിരക്ക് 65 ദിർഹമാക്കി

എല്ലാ വിഭാഗം ജനങ്ങളുടേയും പ്രയാസങ്ങൾ പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പിസി ആർ പരിശോധന സാധരണക്കാർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കാകും ഈ നിരക്ക് ഏറെ ഗുണകരമാവുക. 

പിസിആർ പരിശോധനയ്ക്കായി പരിശോധനാകേന്ദ്രങ്ങളിൽ ഹാജരാകാൻ പ്രയാസമുള്ളവർക്ക് വീടുകളിൽ ഇരുന്നും സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനായി കൂടുതൽ ഫീ ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 

രോഗലക്ഷണങ്ങളില്ലാത്തവരുടെ പിസിആർ പരിശോധന ചിലവ് വ്യക്തികൾ തന്നെ വഹിക്കണം. അതേസമയം രോഗലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധന ചിലവ് സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനകൾ വഹിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. 

SUMMARY: The department also indicated that the cost of the PCR test should be covered by the individuals themselves if they don’t have any symptoms. Otherwise, the cost will be covered by the government-funded programmes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia