ജിദ്ദ: (www.kvartha.com 10.01.2022) സഊദി അറേബ്യയില്‍ ജനുവരി 23 മുതല്‍ എല്ലാ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങും. വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും സ്കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ കോവിഡിനെ തുടര്‍ന്ന് ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരുന്നത്. 12 വയസിന് താഴെയുള്ളവര്‍ക്ക് സ്കൂളുകളില്‍ ക്ലാസിന് അനുമതി നല്‍കിയിരുന്നില്ല. സഊദിയിലെ സര്‍കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും ഇന്‍ഡ്യന്‍ എംബസിക്ക് കീഴലുള്ളതുപോലെയുള്ള ഇന്റര്‍നാഷനല്‍, വിദേശ സ്കൂളുകള്‍ക്കുമെല്ലാം ഈ മാസം 23 മുതലായിരിക്കും ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കുക.
Keywords: Jeddah, News, World, Gulf, Education, Offline, Online, Resume, Class, Study class, School, Covid-19: Saudi Arabia to resume in-person classes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.