കൊവിഡ് 19; ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി

 


റിയാദ്: (www.kvartha.com 13.03.2020) കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിര്‍ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു. ട്വിറ്ററിലൂടെയാണ് സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

50ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണമെന്നും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും ട്വിറ്ററിലൂടെ വ്യകതമാക്കി. സംശയങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വീസ് നമ്പറായ 937ല്‍ ബന്ധപ്പെടാം.

കൊവിഡ് 19; ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി

Keywords:  Riyadh, News, Gulf, World, Health, Twitter, Covid 19, Saudi, Health ministry, Covid 19; Saudi health ministry issues strict directions 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia