സൗദിയില്‍ രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങി; കര്‍ഫ്യൂ ലംഘിച്ചാല്‍ പിഴ 10,000 റിയാല്‍
Apr 11, 2020, 14:18 IST
റിയാദ്: (www.kvartha.com 11.04.2020) സൗദിയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയമവും നിയന്ത്രണവും കര്‍ശനമാക്കി തുടങ്ങി. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലു ദിവസം പിന്നിടുമ്പോള്‍ റോഡില്‍ കര്‍ശന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കര്‍ഫ്യൂവില്‍ ഇളവ് ലഭിച്ചതോ പ്രത്യേക അനുമതി നേടിയതോ ആയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സൗദിയില്‍ റോഡില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
അതിനാല്‍ തന്നെ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് രേഖകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴയോ താക്കീതോ നല്‍കിത്തുടങ്ങി. 10,000 റിയാല്‍, ഇന്ത്യന്‍ രൂപയില്‍ രണ്ടര ലക്ഷം രൂപ പിഴയാണ് നല്‍കേണ്ടി വരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്ട്രീറ്റുകളില്‍ ആളുകള്‍ കൂട്ടംകൂടിയിരുന്നെങ്കിലും വ്യാഴാഴ്ച മുതല്‍ അവരുടെ ഇഖാമ നമ്പറുകള്‍ പൊലീസ് രേഖപ്പെടുത്തിവരുന്നുണ്ട്. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ പിഴയില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം ബത്ഹയില്‍ ഏതാനും പേര്‍ക്ക് പിഴ ലഭിച്ചിട്ടുണ്ട്. ഇഖാമ നമ്പറാലാണ് പിഴ വരുന്നത്. അതേസമയം പിഴയടച്ചില്ലെങ്കില്‍ ഇഖാമ പുതുക്കല്‍, റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങളെല്ലാം തടയും. കര്‍ഫ്യൂ പ്രഖ്യാപിച്ചതിന്റെ ആദ്യ ദിനങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നില്ലെങ്കിലും സുരക്ഷാ സേന ഇപ്പോള്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
Keywords: Riyadh, News, Gulf, World, COVID19, Fine, Road, Police, Curfew, Saudi, Covid 19; Saudi imposes 24 hour curfew

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.