ചെന്നൈ വിമാനത്തില്‍ നാട്ടിലേക്ക് പറന്നവരില്‍ പ്രതീക്ഷകളെല്ലാം ബാക്കിവെച്ച് ശൂന്യതയിലേക്ക് മടങ്ങിയ പ്രിയതമന്റെ ചലനമറ്റ ശരീരവുമായി എത്തിയ കൊല്ലമ്മാളും; തനിച്ച് യാത്ര ചെയ്യുന്ന ആദ്യ വിമാനയാത്ര എന്ന് നിറകണ്ണോടെ യുവതി
May 9, 2020, 12:25 IST
ദുബൈ: (www.kvartha.com 09.05.2020) ചെന്നൈ വിമാനത്തില്‍ നാട്ടിലേക്ക് പറന്നവരില്‍ പ്രതീക്ഷകളെല്ലാം ബാക്കിവെച്ച് ശൂന്യതയിലേക്ക് മടങ്ങിയ പ്രിയതമന്റെ ചലനമറ്റ ശരീരവുമായി എത്തിയ കൊല്ലമ്മാളും. 29കാരിയായ ചെന്നൈ സ്വദേശിനി വി കൊല്ലമ്മാള്‍ ഭര്‍ത്താവിനൊപ്പമാണ് ഗള്‍ഫിലേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ ഒഴിപ്പിക്കല്‍ വിമാനത്തിലൂടെ നാട്ടിലേയ്ക്ക് പറന്നത് പ്രിയതമന്റെ ചലനമറ്റ ശരീരവുമായാണ്. ഇതാദ്യമായാണ് താന്‍ തനിച്ച് വിമാനയാത്ര നടത്തുന്നതെന്ന് യുവതി കണ്ണീരോടെ പറയുന്നു.
എയര്‍ ഇന്ത്യാ എക്സ്പ്രസ് ഐഎക്സ്540 ചെന്നൈ വിമാനത്തില്‍ ദുബൈയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയിലുടനീളം കൊല്ലമ്മാളിന്റെ കണ്ണീര് തോര്‍ന്നിട്ടില്ല. ഇവര്‍ക്കൊപ്പം ദുരിതപര്‍വം താണ്ടിയ തൊഴിലാളികളും ജോലി നഷ്ടപ്പെട്ടവരും രോഗികളും സന്ദര്‍ശക വിസയില്‍ ജോലിതേടി വന്ന് നിരാശയോടെ തിരിച്ചുപോകുന്നവരും എല്ലാം വിമാനത്തിലുണ്ട്.
റാസല്‍ഖൈമയിലെ റാക് സിറാമിക്സ് സാനിറ്ററി വിഭാഗത്തില്‍ സീനിയര്‍ ക്വാളിറ്റി കണ്ട്രോള് ഓഫീസറായ കൊല്ലമ്മാളിന്റെ ഭര്‍ത്താവ് എല്‍എം കുമാര്‍(35) ഹൃദയാഘാതം മൂലം ഏപ്രില്‍ 13നാണ് മരിക്കുന്നത്. രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്ക് കാണാന്‍ വേണ്ടി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കാത്തിരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. റാസല്‍ഖൈമ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ ഭര്‍ത്താവിന്റെ മൃതദേഹം മരവിച്ച് കിടക്കുമ്പോള്‍ ഒരു രാത്രി പോലും ഈ യുവതിക്ക് ശരിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഒടുവില്‍ ചെന്നൈയിലേയ്ക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നിയതായി കൊല്ലമ്മാള്‍ പറഞ്ഞു.
ഇതിന് മുന്‍പൊരിക്കലും ഞാന്‍ ഒറ്റയ്ക്ക് വിമാന യാത്ര ചെയ്തിട്ടില്ല. ഏകയായുള്ള ആദ്യത്തെ വിമാനയാത്ര പക്ഷേ, ഇങ്ങനെയായത് വിധിയുടെ വിളയാട്ടമായിരിക്കാം. മൂന്നുവര്‍ഷം മുമ്പാണ് കൊല്ലമ്മാള്‍ കുമാറിന്റെ ജീവിതത്തിലേക്ക് വന്നത്.
തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് കൊല്ലമ്മാള്‍ ഭര്‍ത്താവിനൊപ്പം ദുബൈയിലേക്ക് വന്നു. തനിക്ക് ഭര്‍ത്താവ് എല്ലാമായിരുന്നുവെന്നും തന്നെ ഒരു കുഞ്ഞിനെ പോലെയാണ് അദ്ദേഹം പരിപാലിച്ചതെന്നും കൊല്ലമ്മാള്‍ പറയുന്നു. താന്‍ ഇപ്പോള്‍ ജീവനോടെയിരിക്കുന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാന്‍ വേണ്ടിയാണെന്നും കൊല്ലമ്മാള്‍ പറയുന്നു.
ചെന്നൈയിലേയ്ക്ക് വെള്ളിയാഴ്ച പറന്ന രണ്ട് വിമാനങ്ങളില്‍ ഇരുന്നൂറോളം തൊഴിലാളികള്‍, 37 ഗര്‍ഭിണികള്‍, കുട്ടികള്‍, ചികിത്സാര്‍ഥം യാത്ര തിരിച്ച 42 പേര് ഉള്‍പ്പെടെ 360 പേരാണ് ഉണ്ടായിരുന്നത്.

Keywords: COVID-19: Woman, 29, flies with husband’s body on day two of Indian repatriation from UAE, Dubai, News, Husband, Dead Body, Flight, Woman, Passengers, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.