Credit card fraud | ഒടിപി പോലും നല്‍കാതെ യു എ ഇയില്‍ മലയാളിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും തട്ടിപ്പുസംഘം ഒറ്റയടിക്ക് പിന്‍വലിച്ചത് 35,394 ദിര്‍ഹം; ഞെട്ടല്‍ മാറാതെ യുവ എന്‍ജിനീയര്‍

 


ദുബൈ: (www.kvartha.com) ഒടിപി പോലും നല്‍കാതെ യു എ ഇയില്‍ മലയാളിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും തട്ടിപ്പുസംഘം ഒറ്റയടിക്ക് പിന്‍വലിച്ചത് 35,394 ദിര്‍ഹം(ഏഴു ലക്ഷം രൂപ). ഫുജൈറയില്‍ താമസിക്കുന്ന പൊന്നാനി സ്വദേശിയായ എന്‍ജിനീയര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടമായത്. നാട്ടിലായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്ന് പറയുന്ന യുവാവ് താന്‍ പിന്‍വലിക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിലാണ് ഇപ്പോഴെന്നും പറയുന്നു.

Credit card fraud | ഒടിപി പോലും നല്‍കാതെ യു എ ഇയില്‍ മലയാളിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും തട്ടിപ്പുസംഘം ഒറ്റയടിക്ക് പിന്‍വലിച്ചത് 35,394 ദിര്‍ഹം; ഞെട്ടല്‍ മാറാതെ യുവ എന്‍ജിനീയര്‍

തട്ടിപ്പ് സംബന്ധിച്ച് ഫുജൈറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യു എ ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.

പണം നഷ്ടപ്പെട്ടതിനെ കുറിച്ച് യുവാവ് പറയുന്നത്:

കഴിഞ്ഞ മാസം 12ന് ഉച്ചയോടെ പത്ത് ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് അകൗണ്ടില്‍ നിന്ന് ഇതിസാലാതിന്റെ ക്യുക് പേയിലേക്ക് പിടിച്ചതായി മെസേജ് വന്നിരുന്നു. എന്നാല്‍ ഇത് കാര്യമാക്കിയില്ല. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞതോടെയാണ് 35,394 ദിര്‍ഹം അകൗണ്ടില്‍ നിന്ന് നഷ്ടമായത്. എന്നാല്‍, പണം നഷ്ടമായതായി ഇ-മെയിലോ എസ് എം എസോ ലഭിച്ചിരുന്നില്ല.

ഒരാഴ്ച കഴിഞ്ഞ് ക്രെഡിറ്റ് കാര്‍ഡ് ബ്ലോകായപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ചേസ് വെബ്‌സൈറ്റായ നൂണ്‍ ഡോട് കോം വഴി ഐ ഫോണ്‍ വാങ്ങിയതായി സ്‌റ്റേറ്റ്‌മെന്റില്‍ കാണിക്കുന്നുണ്ട്. ബിസിനസ് ബേയിലാണ് ഫോണ്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ആരാണ് ഫോണ്‍ വാങ്ങിയിരിക്കുന്നത് എന്ന വിവരം ഇവര്‍ വ്യക്തമാക്കുന്നില്ല.

പൊലീസ് അന്വേഷണത്തില്‍ ഇത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ബാക്കി തുക ക്രിപ്‌റ്റോ കറന്‍സിയായി മാറ്റുകയായിരുന്നു. ബാങ്കില്‍ പരാതി അറിയിച്ചെങ്കിലും അവിടെ നിന്ന് ഒ ടി പി അയച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഫോണില്‍ ഒ ടി പി എത്തിയിട്ടുമില്ല. എങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമല്ല.

പണം നഷ്ടമാകാതിരിക്കാന്‍ ചില മുന്നറിയിപ്പുകളും ഇദ്ദേഹം നല്‍കുന്നു:

1. ക്രെഡിറ്റ് കാര്‍ഡ് അകൗണ്ടിന്റെ ലിമിറ്റ് പരമാവധി കുറക്കണം

2. നാട്ടില്‍ പോകുന്ന സമയത്ത് ക്രെഡിറ്റ് കാര്‍ഡ് താല്‍കാലികമായി ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്, ഇത് ഉപയോഗപ്പെടുത്തുക.

3. നാട്ടിലാണെങ്കിലും ഇടക്കിടെ നെറ്റ് ബാങ്കിങ് പരിശോധിക്കുക.

4. ടികറ്റ് എടുക്കാനും അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.

5. ചെറിയ തുക പിന്‍വലിച്ചതായി മെസേജ് വന്നാല്‍ പോലും ഉടന്‍ ബാങ്കിനെ വിവരം അറിയിക്കുക.

6. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാന്‍ ഉടന്‍ കാര്‍ഡ് ബ്ലോക് ചെയ്യുക.

7. നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ഫോണില്‍ അനാവശ്യ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക

8. പര്‍ചേസുകള്‍ക്ക് മാത്രമായി ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് ചെയ്യാന്‍ കഴിയും.

9. പരിചയമില്ലാത്ത സ്ഥലങ്ങളിലും വെബ് സൈറ്റുകളിലും ക്രെഡിറ്റ് കാര്‍ഡ് നല്‍കാതിരിക്കുക.

10. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പുറത്തു നല്‍കാതിരിക്കുക. തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നു.

Keywords: Credit card fraud without even OTP; Malayali lost 7 lakhs in UAE, Dubai, News, Cheating, Complaint, Bank, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia