ആവേശത്തിരയിളക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബൈ എക്സ്പോ വേദിയിൽ; ദുബൈ എന്ത് ചെയ്താലും അത് അതിശയകരവും ആകർഷണീയവുമാണെന്ന് താരം

 


ദുബൈ: (www.kvartha.com 28.01.2022) ആവേശം പകർന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബൈ എക്സ്പോ വേദിയിൽ. വെള്ളിയാഴ്ച ഉച്ചയോടെ അൽ വാസൽ പ്ലാസയിൽ എത്തിയ താരം, തടിച്ചുകൂടിയ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തപ്പോൾ ചുറ്റിലും ആഹ്ലാദാരവങ്ങൾ മുഴങ്ങി.

ആവേശത്തിരയിളക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബൈ എക്സ്പോ വേദിയിൽ; ദുബൈ എന്ത് ചെയ്താലും അത് അതിശയകരവും ആകർഷണീയവുമാണെന്ന് താരം


ദുബൈ തന്റെ പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണെന്നും എല്ലാ വർഷവും താൻ എമിറേറ്റ് സന്ദർശിക്കാറുണ്ടെന്നും പറഞ്ഞാണ് താരം പ്രസംഗം ആരംഭിച്ചത്. 'ദുബൈ എന്ത് ചെയ്താലും അത് അതിശയകരവും ആകർഷണീയവുമാണ്. ഇവിടെയുള്ള കാര്യങ്ങളിൽ എനിക്ക് അത്ഭുതമില്ല. ഇവിടെ കാര്യങ്ങൾ എങ്ങനെ സാധ്യമാക്കുന്നു എന്നത് വളരെ അതിശയകരമാണ്' - റൊണാൾഡോ പറഞ്ഞു.

യുഎഇക്ക് പുറമേ ഒമാൻ, കുവൈറ്റ്, ഇൻഡ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ആരാധകരാലും അൽ വാസൽ പ്ലാസ നിറഞ്ഞിരുന്നു. റൊണാൾഡോയുടെ ചിത്രം പ്രിന്റ് ചെയ്‌ത സ്‌പോർട്‌സ് ജേഴ്‌സികളും ടീ-ഷർടുകളും ധരിച്ചാണ് പലരും എത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബൈയിലുള്ള റൊണാൾഡോ വ്യാഴാഴ്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



Keywords:  Dubai, UAE, News, Gulf, Cristiano Ronaldo, Sports, Football Player, United arab Emirates, Cristiano Ronaldo visited Expo 2020 Dubai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia