കര്‍ഫ്യൂ ലംഘനം; പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെ സൗദിയില്‍ അറസ്റ്റില്‍

 


റിയാദ്: (www.kvartha.com 12.04.2020) സൗദിയില്‍ കര്‍ഫ്യൂ ലംഘിക്കുകയും തങ്ങളെ വിട്ടയയ്ക്കുന്നതിനും പിഴ ചുമത്താതിരിക്കുന്നതിനും സുരക്ഷാ സൈനികര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന് പ്രവാസികള്‍ ഉള്‍പ്പെടെ അറസ്റ്റില്‍. കൈക്കൂലി സ്വീകരിക്കാതിരുന്ന സുരക്ഷാ സൈനികരെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു.

അറസ്റ്റിലായവരില്‍ സൗദി പൗരന്മാരും വിദേശികളും ഉണ്ട്. ഇവര്‍ക്കെതിരായ കേസുകള്‍ കോടതികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ഫ്യൂ ലംഘനം; പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസികള്‍ ഉള്‍പ്പെടെ സൗദിയില്‍ അറസ്റ്റില്‍

Keywords:  Riyadh, News, Gulf, World, Arrest, Arrested, Vehicles, Curfew, Violators, Bribe, Security Officers, Curfew Violators Probed over Attempting to Bribe Security Officers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia