കുവൈതില്‍ ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ; മുന്നറിയിപ്പുമായി അധികൃതര്‍
Jan 14, 2022, 18:44 IST
കുവൈത് സിറ്റി: (www.kvartha.com 14.01.2022) കുവൈതില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി അധികൃതര്‍. ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടയുടമകള്‍ 5,000 ദിനാര്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത ഉപഭോക്താക്കളും മാള്‍ സന്ദര്‍ശകരും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സ്ഥാപനങ്ങളില്‍ എത്തുന്നവരോട് മാസ്‌ക് ധരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപന ഉടമകളും പിഴ അടയ്ക്കേണ്ടി വരും.

മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുത്. നിയമം പാലിക്കാത്ത ഉപഭോക്താവിനെ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് കോടതിയിലേക്ക് മാറ്റുന്നതുള്‍പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Kuwait, News, Gulf, World, Mask, Fine, COVID-19, Customers, mall visitors face heavy fine if not wearing masks.
Keywords: Kuwait, News, Gulf, World, Mask, Fine, COVID-19, Customers, mall visitors face heavy fine if not wearing masks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.