തൊട്ടാല്‍ പോകുന്ന അഭിമാനം! മകള്‍ മുങ്ങിമരിക്കുന്നത് പിതാവ് നോക്കിനിന്നു; രക്ഷിക്കാനെത്തിയ സുരക്ഷ ഗാര്‍ഡുകളെ ആട്ടിയോടിച്ചു
Aug 9, 2015, 14:22 IST
ദുബൈ: (www.kvartha.com 09.08.2015) അപരിചിതര്‍ തൊട്ടാല്‍ മകളുടെ മാനം പോകുമെന്ന് ഭയന്ന് പിതാവ് മകള്‍ മുങ്ങിമരിക്കുന്നത് നോക്കി നിന്നു. അപരിചിതര്‍ തൊടുന്നതിനേക്കാള്‍ നല്ലത് മകള്‍ മരിക്കുന്നതാണെന്ന് ഏഷ്യക്കാരനായ ഈ പിതാവ് പറഞ്ഞതായി ദുബൈ പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് ബുര്‍ഖിബാഹ് പറഞ്ഞു.
ആ സംഭവം തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസില്‍ ഉള്‍പ്പെട്ട എന്നേയും മറ്റ് പലരേയും ആ പിതാവ് ഞെട്ടിച്ചുകളഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണയാള്‍ ബീച്ചില്‍ പിക്‌നിക്കിനെത്തിയത്. കുട്ടികള്‍ നീന്തിക്കളിക്കുന്നതിനിടയില്‍ 20കാരിയായ മകള്‍ മുങ്ങാന്‍ തുടങ്ങി. അവള്‍ സഹായത്തിനായി നിലവിളിച്ചു.
ആ സമയത്ത് രണ്ട് സുരക്ഷ ഗാര്‍ഡുകള്‍ സ്ഥലത്തുണ്ടായിരുന്നു. അവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാനായി ഓടിയെത്തി. എന്നാല്‍ ആരോഗ്യ ദൃഢഗാത്രനായ ആ പിതാവ് ഗാര്‍ഡുകളെ ആക്രമിച്ചു. അപരിചിതര്‍ മകളെ തൊട്ടാല്‍ മാനം പോകുമെന്നും അവള്‍ മരിക്കുന്നതാണ് അതിലും ഭേദമെന്നായിരുന്നു ആ പിതാവ് പറഞ്ഞത്.
ഗാര്‍ഡുകള്‍ പിതാവിനെ മറികടന്ന് പെണ്‍കുട്ടിക്ക് സമീപമെത്തിയെങ്കിലും അപ്പോഴേക്കും അവള്‍ മുങ്ങിത്താഴ്ന്നിരുന്നു.
ഗാര്‍ഡുകള്‍ക്ക് ആ പെണ്‍കുട്ടിയെ തീര്‍ച്ചയായും രക്ഷപ്പെടുത്താനാകുമായിരുന്നു. ഗാര്‍ഡുകളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പിന്നീട് പിതാവിനെ അറസ്റ്റ് ചെയ്തതായി കേണല്‍ ബുര്‍ഖിബാഹ് പറഞ്ഞു. തന്റെ അനുഭവത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: A father of a 20-year-old girl let his daughter drown, stopping life guards from rescuing her.
Keywords: Father, UAE, Dubai, Daughter, Drowned,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.