ഈന്തപ്പഴ ഫെസ്റ്റ്: മുഹമ്മദ് സയീദ് അല്‍ മെരാറിന് ഒന്നാം സമ്മാനം

 


അബുദാബി: (www.kvartha.com 31/07/2015) ഈ വര്‍ഷത്തെ ലിവാ ഈന്തപ്പഴമഹോത്സവത്തില്‍ മികച്ചയിനം ഈന്തപ്പഴമായ ഖലാസ് ഉല്‍പ്പാദിപ്പിച്ചതിന് കര്‍ഷകനായ മുഹമ്മദ് സയീദ് അല്‍ മെരാറിന് ഒന്നാം സമ്മാനമായ 1,25,000 ദിര്‍ഹം ലഭിച്ചു. മികച്ചയിനം ഈന്തപ്പഴങ്ങളാണ് ഈ വര്‍ഷം മത്സര രംഗത്ത് ഉണ്ടായിരുന്നത്.

ഈന്തപ്പഴ ഫെസ്റ്റ്: മുഹമ്മദ് സയീദ് അല്‍ മെരാറിന് ഒന്നാം സമ്മാനംസ്വദേശികള്‍ ഉല്‍പാദിപിച്ചതും മറ്റു രാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്നതുമായ നിരവധി ഈന്തപ്പഴങ്ങളും അവയുടെ ഉല്‍ പന്നങ്ങളുമാണ് മത്സര രംഗത്ത് ഉണ്ടായത്. മത്സരം വളരെ വാശിയേറിയതായിരുന്നു എന്ന് വിധി കര്‍ത്താവായ ഡോക്ടര്‍ ശാമീര്‍ അല്‍ ശാക്കിര്‍ വ്യക്തമാക്കി. കര്‍ഷകരുടെ കൃഷിയിടം പരിശോധിച്ചതിന് ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.

കൃഷിയിടങ്ങള്‍ മാത്രകാപരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം 70,000 സന്ദര്‍ശകരാണ് ആഘോഷം കാണുന്നതിന് എത്തിയത്. 220 വിജയികള്‍ക്കായി ആറ് ദശ ലക്ഷം ദിര്‍ഹം സമ്മാനമായി വിതരണം ചെയ്തു.



Keywords : Abu Dhabi, Prize, Competition, Gulf, Muhammed Saeed Al Merar, Dates. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia