ഏത് മാതാവും ചെയ്യുന്നതേ അവരും ചെയ്‌തുള്ളൂ, പക്ഷേ...!; കണ്ണീർ നനവുള്ള അനുഭവുമായി സാമൂഹ്യ പ്രവർത്തകൻ
Jun 1, 2021, 13:08 IST
ഉമ്മുൽ ഖുവൈൻ: (www.kvartha.com 01.06.2021) കഴിഞ്ഞ ദിവസം കടലിൽ മുങ്ങി മരിച്ച കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്സ മഅറൂഫിന്റെ (32) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ അശ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ചർചയാവുന്നു.
ഉമ്മുൽ ഖുവൈൻ ബീച് ഹോടെലിന് സമീപത്തുള്ള കടലിൽ കുളിക്കുന്നതിനിടയിൽ ഭർത്താവും കുട്ടികളും വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് റഫ്സയ്ക്ക് ജീവൻ നഷ്ടമായത്. ശാര്‍ജ ഇതിസാലാതിൽ സാങ്കേതിക വിഭാഗം ജീവനക്കാരനായ മഅറൂഫിന്റെ ഭാര്യയാണ്. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. നാലും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്.
മാതാവിന്റെ കരുതൽ ഓർമപ്പെടുത്തുകയാണ് അശ്‌റഫ് താമരശ്ശേരി പോസ്റ്റിലൂടെ. വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് മാതാവെന്ന് അദ്ദേഹം സമർഥിക്കുന്നു. മക്കൾക്ക് വേണ്ടി ഒന്നും ആലോചിക്കാതെ എടുത്ത് ചാടിയ റഫ്‌സയുടെ അനുഭവം കണ്ണീരാണ് പടർത്തുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
അല്പം മുമ്പ് ആ സഹോദരിയുടെ മയ്യത്തുമായി ഏയര്‍ അറേബൃ വിമാനം ഷാര്‍ജയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നു. കൂടെ പ്രിയപ്പെട്ടവളുടെ വിയോഗത്തിന്‍റെ വേദന താങ്ങാനാവാതെ ഭര്‍ത്താവ് മഹ്റൂഫും, ഇന്നലെ വരെ ചേര്‍ത്ത് നിര്‍ത്തി ചുംബനം നല്‍കിയ ഉമ്മായുടെ വേര്‍പ്പാടിന്‍റെ ആഴം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത എട്ടും, നാലും വയസ്സുളള മക്കളായ ആരിഫും,ഐറയും, അതേ വിമാനത്തില്‍ യാത്രയായി.
നിങ്ങളെല്ലാപേരും അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ ഭര്‍ത്താവും, മക്കളും അപകടത്തില്‍ പെട്ടെന്നറിഞ്ഞ് രക്ഷിക്കാന്‍ ചാടി,അവസാനം മരണത്തിന്‍റെ മുമ്പില്‍ കീഴടങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫിന്‍റെ മയ്യത്ത് ഇന്ന് വെെകുന്നേരമാണ് ഉമ്മുല്‍ ഖുവെെന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വിട്ടു കിട്ടിയത്.അവിടെ നിന്നും എംബാംമിംഗ് സെന്‍ററിലെ നടപടികള്‍ക്ക് ശേഷം ഏയര്‍ അറേബ്യ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു.
റഫ്സ എന്ന സഹോദരിയെ കുറിച്ച് പറയാതെ ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല.തന്‍റെ ജീവന്‍റെ ജീവനായ പ്രിയപ്പെട്ടവനും,രക്തത്തിന്‍റെ ഭാഗമായ മക്കളും മുങ്ങി താഴ്ന്നത് കണ്ടപ്പോള്‍ എടുത്ത് ചാടി അവരെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മരണത്തിന് കാരണമായി മാറിയത്. ഒരു പക്ഷെ മക്കള്‍ മുങ്ങി താഴ്ന്നത് കണ്ടത് കൊണ്ടാവാം ആ സഹോദരി പെട്ടെന്ന് അവരെ രക്ഷിക്കാന്‍ വേണ്ടി കടലിലേക്ക് ചാടിയത്. അതാണ് മാതാവ്, ഇവിടെ വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഏത് മാതാവും അത്തരം സാഹചരൃത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കു. സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയില്ല.
ഇവിടെ നാം കണ്ട ഏറ്റവും വലിയ ദൃഷ്ടാന്തം മക്കളും ഉമ്മായും തമ്മിലുളള ഉളള ബന്ധം. അത് വലുതാണ്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധം ശക്തമാണ്. നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിളാണ് അതിന് ഏറ്റവും വലിയ തെളിവ്. ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ അത് ഉണ്ടാകും. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം.
മാതാവിനോടുള്ള ബാധ്യത നമ്മള്‍ നിറവേറ്റുക.അത് എല്ലാപേരുടെയും കടമയാണ്,മാതാവിന്റെ കാലടിക്കീഴിലാണ് നമ്മുടെ സ്വര്‍ഗ്ഗം,അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ പൊരുത്തം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നമ്മളായിട്ട് ഇടവരുത്തരുത്. മാതാപിതാക്കളുടെ പൊരുത്തം കിട്ടുന്ന മക്കളുടെ കൂട്ടത്തില്‍ പടച്ചവന്‍ നമ്മളെയും കൂട്ടട്ടെ, ആമീന്‍.
ഈ സഹോദരിയുടെ വിയോഗം മൂലം വേദന അനുഭവിപ്പിക്കുന്ന കുടുംബത്തിന് പടച്ചവന്‍ സമാധാനം കൊടുക്കുന്നതോടപ്പം, പാപങ്ങള്‍ പൊറുത്ത്, ഖബറിനെ വിശാലമാക്കി കൊടുക്കുകയും, പരലോകജീവിതം സമാധാനമുളളതാക്കി കൊടുക്കുമാറാകട്ടെ. ആമീന്‍.

Keywords: Kerala, Kvartha, News, Top-Headlines, Dead, Dubai, UAE, Gulf, Social Media, Viral, Facebook Post, Found, Children, Father, Husband, Sea, Death of young women; Facebook post goes viral
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.