Punishment Reduced | ഖത്വറില്‍ മലയാളി ഉള്‍പെടെ 8 മുന്‍ ഇന്‍ഡ്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
Dec 28, 2023, 16:21 IST
ഖത്വര്‍: (KVARTHA) മലയാളി ഉള്‍പെടെ മുന്‍ ഇന്‍ഡ്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി. ചാരവൃത്തി ആരോപിച്ച് കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്കാണ് ശിക്ഷയില്‍ ഇളവ്. അപീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. അതേസമയം, ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.
ക്യാപ്റ്റന്‍ നവ്‌തേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദ്രകുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാകേഷ് ഗോപകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.
ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഖത്വറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്വറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സല്‍ടിങ് കംപനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രാഈലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
Keywords: News, Gulf, Gulf-News, Police-News, Death Penalty, 8 Indian Sailors, Qatar News, Prison, Reduced, Punishment, Jail Term, Navy Veterians, Qatari Authorities, Sentenced, Death Penalties Of 8 Indian Sailors In Qatar Reduced To Jail Terms.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.