വിശുദ്ധ ഹജ്ജിനെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ മരണ സംഖ്യ 200 കവിഞ്ഞു

 


വിശുദ്ധ ഹജ്ജിനെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ മരണ സംഖ്യ 200 കവിഞ്ഞു
ജിദ്ദ: വിശുദ്ധ ഹജ്ജിന് എത്തിയവരില്‍ മരണമടഞ്ഞ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം 203 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മലയാളി ഹാജിമാരായ സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ വാലിപറമ്പില്‍ സുഹറ (59), ഹജ്ജ് കമ്മിറ്റി മുഖേനെവന്ന നാദാപുരം അങ്ങില്ലത് അന്ദ്രുവിന്റെ മകന്‍ മടമില്ലത്ത് ഇബ്രാഹിം (71)എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്നു ഹാജിമാര്‍ കൂടി മരണപ്പെട്ടതോടെയാണിത്. സ്വാഭാവിക മരണമായിരുന്നു എല്ലാവരുടേതും.

കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുവീതം പേരും, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഒടുവിലായി മരണപ്പെട്ട ഹാജിമാര്‍. കര്‍ണാടകയില്‍ നിന്നുള്ള ഒരു ഹാജി മരണപ്പെട്ടത് മദീനയില്‍ വെച്ചാണ്.
English Summary
Jeddah: The death rate of Indian Hajis exceed 200. They had normal death.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia