ദുബൈയിലും ഷാര്‍ജയിലും റാസല്‍ഖൈമയിലും കനത്ത മൂടല്‍ മഞ്ഞ്

 


ദുബൈ: (www.kvartha.com 27.09.2015) ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. എമിറേറ്റ്‌സുകളുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. കാഴ്ച ശക്തി 50 മീറ്ററായി കുറഞ്ഞുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീയോറോളജി ആന്റ് സീസ്‌മോളജി മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

അൽ താദ്, അൽ മദാം, അൽ മലീഹ റോഡുകള്‍ക്ക് മുകളിലും അനുബന്ധ പ്രദേശങ്ങളിലും മൂടല്‍ മഞ്ഞുള്ളതായി സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ദുബൈയിലും ഷാര്‍ജയിലും റാസല്‍ഖൈമയിലും കനത്ത മൂടല്‍ മഞ്ഞ്

കടല്‍ വൈകുന്നേരങ്ങളില്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച (ഇന്ന്) രാവിലെ ഗ്ലോബല്‍ വില്ലേജിന് സമീപമുള്ള ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടമുണ്ടായതായി റിപോര്‍ട്ടുണ്ട്.

SUMMARY: Dense fog has been reported over Dubai, Sharjah, Ras Al Khaimah and most western inland areas, with visibility down to 50 metres, according to the National Centre for Meteorology and Seismology (NCMS).

Keywords: UAE, Dense fog, Dubai, Sharjah, Ras Al Khaimah,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia