Ferry Ride | ദുബൈ- ശാര്‍ജ ഫെറി യാത്ര തിരിച്ചുവന്നു: 35-മിനുറ്റില്‍ വെറും 15 ദിര്‍ഹമിന് ലക്ഷ്യസ്ഥാനത്ത് എത്താം
Aug 5, 2023, 13:01 IST
-ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kvartha.com) കോവിഡ് -19 മഹാമാരി കാരണം 2020 ല്‍ സര്‍വീസ് നിര്‍ത്തിവച്ച ദുബൈ- ശാര്‍ജ ഫെറി യാത്ര പുനരാരംഭിച്ചു. വെള്ളിയാഴ്ചയാണ് രണ്ട് എമിറേറ്റുകള്‍ക്കിടയിലുള്ള ഫെറി ഗതാഗതം പുനരാരംഭിച്ചത്. രണ്ട് ഇരിപ്പിട ഓപ്ഷനുകളുള്ള ഒപ്റ്റിമല്‍ സൗകര്യവും പ്രദാനം ചെയ്യുന്ന തരത്തിലാണ് ബോട് (Boat) രൂപകല്‍പന ചെയ്തിരിക്കുന്നത്. 15 ദിര്‍ഹമാണ് സില്‍വര്‍ ക്ലാസ് ടികറ്റ് നിരക്ക്.
എന്നാല്‍ ആഡംബര ലെതര്‍ കസേരകളില്‍ യാത്ര ആസ്വദിക്കണമെങ്കില്‍ 25 ദിര്‍ഹമാണ് ഗോള്‍ഡ് ക്ലാസ് ടികറ്റ് നിരക്ക്. ആകെ 84 സില്‍വര്‍ സീറ്റുകള്‍, 14 ഗോള്‍ഡ്, വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് സ്ലോടുകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു.
സൗജന്യ വൈഫൈ ഉണ്ട്. സുരക്ഷയ്ക്കും മുന്‍ഗണനയുണ്ട്. അതിനാല്‍ സീറ്റിനടിയില്‍ ഒരു ലൈഫ് ജാകറ്റ് കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉണ്ട്.
ശീതളപാനീയങ്ങള്‍, ചോക്ലേറ്റുകള്‍, ചിപ്‌സ്, കാപ്പി, ചായ, പിസ (Pizza), ബര്‍ഗറുകള്‍ എന്നിവയും അതിലേറെയും ഉള്‍പെടെയുള്ള പലതരം റിഫ്രഷ്‌മെന്റുകള്‍ പ്രദാനം ചെയ്യുന്ന ഒരു കിയോസ്‌കുമുണ്ട്.
ദുബൈക്കും ശാര്‍ജയ്ക്കുമിടയില്‍ 15 കിലോമീറ്റര്‍ യാത്രാണുള്ളത്. 35 മിനുറ്റില്‍ ലക്ഷ്യ സ്ഥാനത്തെത്താം. മറൈന്‍ ട്രാന്‍സ്പോര്‍ട് സര്‍വീസ്, തിങ്കള്‍ മുതല്‍ വ്യാഴം വരെ (പ്രവൃത്തി ദിവസങ്ങള്‍) എട്ട് പ്രതിദിന ട്രിപുകള്‍ നടത്തും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ (വാരാന്ത്യങ്ങള്‍) ആറ് ട്രിപുകളും നടത്തും.
Keywords: Reported by Qasim Moh'd Udumbunthala, News, Gulf, Gulf-News, Ferry Ride, Dubai, Sharjah, Ordinary Commute, UAE, Dh15 Dubai-Sharjah ferry ride returns: Ordinary commute turns out to be a unique glimpse into UAE life.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.