AD. Police Alert | വാഹനമോടിക്കുന്നവർക്ക് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്! ഈ നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ
Jan 18, 2024, 22:41 IST
അബുദബി: (KVARTHA) കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴോ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറയ്ക്കുമ്പോഴോ എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോഴോ അടക്കം കാർ എൻജിൻ പ്രവർത്തിപ്പിക്കുന്നതിന്റെ പ്രത്യാഘാതം സംബന്ധിച്ച് അബുദബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ചാൽ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 70 പ്രകാരം 500 ദിർഹം പിഴയായി ചുമത്തും.
മോഷ്ടാക്കൾ വാഹനം തട്ടിയെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അശ്രദ്ധ ഒഴിവാക്കേണ്ടതും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു. ചില ഡ്രൈവർമാർ എൻജിൻ ഓണാക്കി കുട്ടികളെ, പ്രത്യേകിച്ച് ശിശുക്കളെ വാഹനത്തിനുള്ളിലാക്കി പുറത്തുപോകാറുമുണ്ട്.
വാഹനത്തിന്റെ എൻജിൻ പ്രവർത്തിപ്പിക്കാതിരിക്കുകയും തന്റെ അസാന്നിധ്യത്തിൽ വാഹനം നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Dh500 fine: Abu Dhabi Police warn against leaving your car engine on while running errands.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.