Police seized | ആഡംബര വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം; 5 എസ് യു വികൾ പിടിച്ചെടുത്ത് ദുബൈ പൊലീസ്; 50,000 ദിർഹം പിഴ
Dec 29, 2023, 20:21 IST
ദുബൈ: (KVARTHA) അഭ്യാസ പ്രകടനം നടത്തിയതിന് അഞ്ച് എസ് യു വികൾ ദുബൈ പൊലീസ് പിടികൂടി. 50,000 ദിർഹം വരെ പിഴ അടച്ചതിനുശേഷം മാത്രമേ വാഹനങ്ങൾ വിട്ട് നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അഞ്ച് വാഹനങ്ങൾ ട്രാഫിക് പട്രോളിംഗ് സംഘം പിടികൂടിയതെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഈ പറഞ്ഞു.
'ഡ്രൈവർമാർ നാദ് അൽ ഷെബ, അൽ മൈദാൻ സ്ട്രീറ്റ് പ്രദേശങ്ങളിൽ അഭ്യാസങ്ങൾ നടത്തുകയും ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കുകയും താമസക്കാരെ ശല്യപ്പെടുത്തുകയും ചെയ്തു. അവരുടെ അശ്രദ്ധമായ ഡ്രൈവിംഗും മറ്റും ശല്യം മാത്രമല്ല, റോഡിൽ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തു', സെയ്ഫ് മുഹൈർ അൽ മസ്‌റൂഈ കൂട്ടിച്ചേർത്തു.
ഈ വർഷം ജൂലൈയിൽ ദുബൈയിൽ നടപ്പിലാക്കിയ പുതിയ ഗതാഗത നിയമം അനുസരിച്ച്, ജീവനും സ്വത്തിനും പൊതു സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 50,000 ദിർഹം പിഴയടച്ചതിന് ശേഷം മാത്രമേ വിട്ടുനൽകൂ. സുരക്ഷിതമായി വാഹനമോടിക്കാൻ യുവാക്കൾ പ്രതിജ്ഞാബദ്ധരാകണമെന്നും തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തുന്ന നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സെയ്ഫ് മുഹൈർ അൽ മസ്‌റൂഈ അഭ്യർഥിച്ചു.
റോഡ് സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനം വഴിയോ 'വി ആർ ഓൾ പൊലീസ്' സേവനമായ 901 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് ഉണർത്തി.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Police Seized, Dubai, Driving, Dh50,000 Fine, Dh50,000 fine: Dubai Police seize 5 SUVs after drivers caught doing stunts.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.