ഇറാനുമായുള്ള ചര്‍ച്ച സമയം പാഴാക്കലാണ്: ജിസിസി

 


ദുബൈ: (www.kvartha.com 18.08.2015) ഇറാനുമായുള്ള ചര്‍ച്ചകള്‍ സമയം പാഴാക്കലായെന്ന് ജിസിസി. ടെഹ്‌റാന്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുകയാണെന്നും ജിസിസി ആരോപിച്ചു.

വരുന്ന സെപ്റ്റംബറില്‍ ഇറാനും ജിസിസിയുമായും ചര്‍ച്ച നടക്കുമെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ജിസിസി അംഗങ്ങളില്‍ നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാല്‍ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു.

അതേസമയം സൗദി പത്രമായ അല്‍ ഷര്‍ഖ് അല്‍ അവ്‌സാത് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ ചര്‍ച്ച നടക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് റിപോര്‍ട്ട്.

ഇതിനിടെ ഇറാനുമായി നേരിട്ട് ചര്‍ച്ച നടത്താമെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ അതിയ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശം മറ്റ് ജിസിസി രാഷ്ട്രങ്ങള്‍ തള്ളിയിരുന്നു.

ഇറാനുമായുള്ള ചര്‍ച്ച സമയം പാഴാക്കലാണ്: ജിസിസി


SUMMARY: Dubai: Dialogue with Iran is a “waste of time” while Tehran continues to interfere in the internal affairs of the Gulf states, a senior Gulf Cooperation Council official has reportedly said.

Keywords: UAE, Iran, GCC,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia