ഡയമണ്ട് നെക്ക്‌ലേസ് ദുബായില്‍

 


ഡയമണ്ട് നെക്ക്‌ലേസ് ദുബായില്‍ ദുബായ്: പ്രവാ​സികളായ മലയാളികള്‍ ക്യാമറയ്ക്ക് മുന്‍പിലും പിന്നിലും അണിനിരന്ന ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ക്‌ലേസ് യുഎഇയില്‍ റിലീസ് ചെയ്തു. ദുബായില്‍ ചിത്രീകരിച്ച ഡയമണ്ട് നെക്ക്‌ലേസ് കേരളത്തിലും നല്ല പ്രതികരണമാണ്‌ സൃഷ്ടിച്ചത്. ഫഹദ് ഫാസില്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മൂന്ന്‌ നായികമാരാണുള്ളത്.

പ്രവാസി ലോകത്തെ സംബന്ധിച്ച് ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ് ഡയമണ്ട് നെക്ക്‌ലേസ്. പ്രവാസ ലോകത്തെ പുതിയ തലമുറയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രചന നിര്‍വഹിച്ചിരിക്കുന്നത് ദുബായില്‍ ഹോമിയോ ഡോക്ടറായ ഇഖ്ബാല്‍ കുറ്റിപ്പുറമാണ്. ചിത്രത്തിന്റെ സഹനിര്‍മാതാവായ പ്രദീപ് ദുബായിലെ വ്യവസായിയാണ്.

 സഹസംവിധായിക ജോമറ്റ് ജോയ്, ചിത്രത്തിലെ ഗായിക അഭിരാമി, ഇവരോടൊപ്പം യുഎഇയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ.കെ.മൊയ്തീന്‍ കോയ, വെട്ടൂര്‍.ജി.ശ്രീധരന്‍, മിഥുന്‍ രമേശ് എന്നിവരും സതീഷ് മേനോന്‍, അസീം ജമാല്‍, നൌഷാദ് വളാഞ്ചേരി, അശ്വതി അപ്പുക്കുട്ടന്‍, റാഫി തിരൂര്‍ തുടങ്ങിയവരും വേഷമിടുന്നു. ലാല്‍ ജോസിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മൊയ്തീന്‍ കോയ പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, ദുബായ് മെട്രോ ട്രെയിന്‍ എന്നിവയിലും ചിത്രീകരിച്ച പ്രത്യേകതയും ചിത്രത്തിനുണ്ട്.

Keywords:  Gulf, Entertainment, Film, Dubai, Diamond necklace
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia