മക്ക: അഴിമതി നടത്തുന്നവര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സൗദി മന്ത്രിമാര്‍ക്ക് ഇമാമിന്റെ മുന്നറിയിപ്പ്. മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് ഇമാം ശെയ്ഖ് സൗദ് അല്‍ ഷൂരൈമാണ് സത്യസന്ധരായിരിക്കാന്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരേയും ഉപദേശിച്ചത്. അധികാര പദവികള്‍ ശാശ്വതമല്ലെന്നും ഏത് നിമിഷവും അധികാരം നഷ്ടപ്പെടാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഒരു പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ച കവിതയിലാണ് ഇമാം മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സത്യസന്ധരും ദൈവസ്‌നേഹവും നിങ്ങളുടെ രക്ഷകരാവട്ടെ, സൂക്ഷിക്കുക... നിങ്ങള്‍ തെറ്റ് ചെയ്യരുത്... തീകൊണ്ടുകളിക്കരുത്... നിങ്ങള്‍ക്കുവേണ്ടി ജയിലറകള്‍ കാത്തുകിടപ്പുണ്ട് കവിതയില്‍ അദ്ദേഹം കുറിക്കുന്നു.
ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. സ്വകാര്യ താല്പര്യത്തിനായി മറ്റുള്ളവരെ തൃപ്തിപെടുത്താം. ഇല്ലെങ്കില്‍ ദൈവത്തെ തൃപ്തിപ്പെടുത്താം. നിങ്ങള്‍ ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കൂ ഇമാം ശെയ്ഖ് സൗദ് അല്‍ ഷൂറൈം ഉപദേശിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ അറബ് രാജ്യവും ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യവുമായ സൗദി അറേബ്യയില്‍ അഴിമതി വര്‍ദ്ധിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഇമാമിന്റെ കവിത മുന്നറിയിപ്പായി അധികാരികള്‍ക്ക് മുന്‍പിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
SUMMARY: Saudi Arabia’s top Islamic mosque preacher has advised cabinet ministers and other senior officials in the Gulf Kingdom to be honest and warned that offenders will eventually go to prison, Saudi newspapers reported on Wednesday.
Keywords: Gulf news, Sheikh Saud Al Shuraim, Imam (preacher), Grand Mosque, Western town, Makkah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.