വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടരുത്: അബൂദാബി പോലീസ്

 


അബൂദാബി: (www.kvartha.com 30.09.2015) പോലീസിന്റെ മുന്‍ കൂര്‍ അനുമതിയില്ലാതെ വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യരുതെന്ന് അബൂദാബി പോലീസ്. ഇത്തരം ചിത്രങ്ങള്‍ കാണികളില്‍ വിഭ്രാന്തി സൃഷ്ടിക്കുമെന്നതിനാലാണിത്.

കഴിഞ്ഞ ദിവസം അല്‍ ഐനിലുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അല്‍ ഐന്‍ ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് മേധാവി ലഫ് കേണല്‍ സലാഹ് അല്‍ ഹുമൈറി.

സ്‌കൂള്‍ ബസും കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതില്‍ 3 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഏഷ്യക്കാരാണെന്ന് ഹുമൈറി വ്യക്തമാക്കി.

ആളുകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും കുട്ടികള്‍ അലമുറയിട്ട് കരയുന്നതിന്റേയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ടവര്‍ സംഭ്രമത്തിലായി. ഇത്തരത്തിലുള്ള വീഡിയോകള്‍ പബ്ലിഷ് ചെയ്യുന്നവര്‍ ഇതേക്കുറിച്ച് ആലോചിക്കണം ഹുമൈറി പറഞ്ഞു.

വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടരുത്: അബൂദാബി പോലീസ്


SUMMARY: People who film road accidents must not publish them on social media without prior police approval as this could create confusion, a senior police officer was quoted on Wednesday as saying.

Keywords: UAE, Abu Dhabi, accident, Social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia