അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന് സ്വപ്നസാഫല്യം

 


അബൂദാബി: അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന്‍ അമീര്‍ മുഹമ്മദ് അല്‍ ഫലാഹിക്ക് സ്വപ്നസാഫല്യം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സയദ് അല്‍ നഹ്യാന്റെ സന്മനസാണ് ഫലാഹിയുടെ സ്വപ്നം പൂവണിയുന്നതിന് കാരണമായത്. തലസേമിയ എന്ന അപൂര്‍വരോഗത്തിന് അടിമയായ ഫലാഹിയുടെ ജീവിതാഭിലാഷമായിരുന്നു പോലീസ് ക്യാപ്റ്റനാവുക എന്നത്. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞുഫലാഹി.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ശക്തമായ പനി ഫലാഹിയെ വിട്ടുമാറുന്നില്ല. ഫലാഹിയുടെ ആഗ്രഹമറിഞ്ഞ ശെയ്ഖ് സെയ്ഫ് കുട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

അബൂദാബിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തില്‍ യൂണിഫോമണിഞ്ഞെത്തിയ ഫലാഹിയെ ശെയ്ഖ് സെയ്ഫ് മിലിറ്ററി സല്യൂട്ട് നല്‍കി സ്വീകരിച്ചു. പോലീസ് ക്യാപ്റ്റനായി മണിക്കൂറുകള്‍ ഓഫീസില്‍ ചിലവഴിച്ച ഫലാഹി പിന്നീട് നഗരത്തിലൂടെ പട്രോളിംഗ് നടത്തി. ട്രാഫിക് നിയമം തെറ്റിച്ച ഒരു ്രൈഡവറില്‍ നിന്നും ഫലാഹി പിഴയും ഈടാക്കി.

പിന്നീട് അബൂദാബി പോലീസ് ജനറല്‍ കമാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ ഫലാഹി തന്റെ സന്തോഷം ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.

അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന് സ്വപ്നസാഫല്യം

അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന് സ്വപ്നസാഫല്യം

SUMMARY: Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister and Minister of Interior, made the wish of Amir Muhammad Al Falahi, a 5-year old with Thalassemia, comet rue.

Keywords: Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior, Made, Wish, Amir Muhammad Al Falahi, 5-year old, Thalassemia.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia