Evict Bachelors | താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ച് കാംപയിന്‍; അവിവാഹിതരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് ഒഴിപ്പിക്കുന്നത് തുടരുന്നു

 




കുവൈത് സിറ്റി: (www.kvartha.com) അവിവാഹിതരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള കാംപയിന്‍ തുടരുന്നു. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചാണ് ബാചിലേഴ്‌സ് കമിറ്റി പ്രവര്‍ത്തനം തുടരുന്നത്. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് ആഭ്യന്തര മന്ത്രാലയവും കുവൈത് മുനിസിപാലിറ്റിയും മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഫര്‍വാനിയ ഗവര്‍നറേറ്റിലെ നൂറിലധികം ഇത്തരം സ്ഥലങ്ങളില്‍  വൈദ്യുതി വിച്ഛേദിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ജുഡീഷ്യല്‍ കന്‍ട്രോള്‍ ടീം ഡെപ്യൂടി ഹെഡ് അഹ്മദ് അല്‍ ശമ്മാരി വിശദമാക്കി. 

വിതരണ ശൃംഖല മേഖലയുമായി ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ പരിശോധനകളില്‍, കുടുംബങ്ങള്‍ക്ക് സുരക്ഷ, ആരോഗ്യം, സാമൂഹിക ഭീഷണി എന്നിവ ഉയര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പൗരന്മാര്‍ ഇവയില്‍ പലതും റിപോര്‍ട് ചെയ്ത സാഹചര്യത്തിലായിരുന്നു പരിശോധനയെന്നും അല്‍ ശമ്മാരി കൂട്ടിച്ചേര്‍ത്തു. 

Evict Bachelors | താമസസ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ച് കാംപയിന്‍; അവിവാഹിതരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് ഒഴിപ്പിക്കുന്നത് തുടരുന്നു


അതേസമയം കുവൈതില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. സുലൈബിയയിലെ ഫാം ഏരിയകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 142 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Keywords:  News,World,international,Gulf,Kuwait,Top-Headlines, ‘Drive to evict bachelors in family homes is on’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia