മധുവിധുവിനെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പാക്കിസ്ഥാനി ഡ്രൈവര്‍ അറസ്റ്റില്‍

 


ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ അയച്ച് പണം തട്ടാനും ശ്രമം

ദുബൈ: (www.kvartha.com 01.06.2016) ദുബൈയില്‍ മധുവിധു ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പാക്കിസ്ഥാനി കുറ്റം സമ്മതിച്ചു. രഹസ്യ ദൃശ്യങ്ങള്‍ കാണിച്ച് ദമ്പതികളില്‍ നിന്നും 2000 ദിര്‍ഹമാണിയാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ഹോട്ടലില്‍ നിന്നും മാളിലേയ്ക്ക് പോകാനായി പ്രതി ഓടിച്ചിരുന്ന ലിമോസിനിലായിരുന്നു
ദമ്പതികള്‍ യാത്ര ചെയ്തത്. പിറകിലെ സീറ്റിന് സമീപം ഘടിപ്പിച്ചിരുന്ന രഹസ്യ ക്യാമറ ഉപയോഗിച്ചാണ് പ്രതി ഇരുവരും ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ ദൃശ്യങ്ങള്‍ പിന്നീട് ഇയാള്‍ വാട്ട്‌സ് ആപ്പിലൂടെ ഭര്‍ത്താവിന് അയച്ചുകൊടുത്ത് 2000 ദിര്‍ഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പണം നല്‍കാന്‍ ഭര്‍ത്താവ് സമ്മതിച്ചു. എന്നാലിദ്ദേഹം വിവരം പോലീസില്‍ അറിയിച്ചിരുന്നു. പണം വാങ്ങാനെത്തിയ പാക്കിസ്ഥാനിയെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
മധുവിധുവിനെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ പാക്കിസ്ഥാനി ഡ്രൈവര്‍ അറസ്റ്റില്‍

SUMMARY: A limousine driver has confessed in court to having tried to blackmail a newlywed couple with a compromising footage he had secretly taken of them.

Keywords: UAE, Gulf, Dubai, A limousine driver, Confessed, Court, Tried, Blackmail, Newlywed couple, Compromising footage, Secretly, Taken.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia