World Record | ദുബൈയിൽ 140 ഭാഷകളിൽ പാടിയ മലയാളി പെൺകുട്ടി; ലോക റെക്കോർഡ് കുറിച്ച വീഡിയോ വൈറൽ
Jan 11, 2024, 19:50 IST
ദുബൈ: (KVARTHA) 140 ഭാഷകളിൽ പാട്ടുകൾ പാടി ലോക റെക്കോർഡ് സൃഷ്ടിച്ച മലയാളി പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂരിന്റെ സ്വന്തം ഗായിക സുചേത സതീഷ് (18) ആണ് ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞവർഷം നവംബർ 24ന് നടത്തിയ കൺസേർട് ഫോർ ക്ലൈമറ്റ് പരിപാടിയിലായിരുന്നു പാടിയത്. ദിവസങ്ങൾക്ക് മുമ്പാണ് ഗിന്നസ് അധികൃതർ പുരസ്കാരം പ്രഖ്യാപിച്ചത്. യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു സുചേതയുടെ പാട്ട്. പൂനെയിലെ ഗായിക മഞ്ജുശ്രീ ഓക്കിന്റെ 121 ഭാഷകളുടെ റെക്കോർഡാണ് സുചേത സതീഷ് തകർത്തത്.
ഒമ്പത് മണിക്കൂർ കൊണ്ട് 140 ഭാഷകളിൽ പാടി ദൈവകൃപയാൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചുവെന്ന വാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ടെന്ന് കുറിച്ച് സുചേത ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയും ഈ വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സുചേതയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
< !- START disable copy paste -->

Keywords: Malayalam-News, World, World-News, Gulf, Gulf-News, Kerala, Dubai, UAE News, Guinness World Record, languages, Dubai: 18-yr-old Indian expat sets world record singing in 140 languages.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.