Pathaan | കമ്പനിയുടെ വക ദുബൈയിൽ 200 തൊഴിലാളികൾക്ക് 'പത്താൻ' സിനിമയുടെ പ്രത്യേക പ്രദർശനം; പാട്ടുകളും നൃത്തങ്ങളും ഒപ്പം ഷാരൂഖ് ഖാന്റെ പോസുമായി ഒരുദിവസം അടിച്ചുപൊളിച്ച് പ്രവാസികൾ
Feb 9, 2023, 16:32 IST
ദുബൈ: (www.kvartha.com) പാട്ടുകളും നൃത്തങ്ങളും ഒപ്പം ഷാരൂഖ് ഖാന്റെ പോസുമായി ഒരുദിവസം അടിച്ചുപൊളിച്ച് യുഎഇയിലെ 200 ഓളം തൊഴിലാളികൾ. മാൻപവർ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിംഗ് തങ്ങളുടെ തൊഴിലാളികളുടെ ഉള്ളിലുള്ള ഷാരൂഖ് ഖാനെ പുറത്തുകൊണ്ടുവരാൻ സംഘടിപ്പിച്ച എസ്ആർകെ സ്റ്റൈൽ മത്സരമായിരുന്നു വേദി. ദുബൈയിലെ അൽ ഗുറൈർ സെന്ററിലെ സ്റ്റാർ സിനിമാസിൽ നടന്ന മത്സരത്തിൽ കമ്പനിയുടെ പ്രതിനിധികളും വ്യവസായ വിദഗ്ധരും മത്സരാർഥികളെ വിലയിരുത്തി.
താമസസ്ഥലത്ത് നിന്ന് ബസുകളിൽ കയറി മാളിൽ എത്തിയ തൊഴിലാളികളിൽ ചിലർ തങ്ങളുടെ പ്രകടനങ്ങൾക്ക് ആധികാരികത നൽകാൻ ഷാരൂഖ് ഖാന്റെ ഡയലോഗുകളും അനുകരിച്ചു. ഗോൾഡൻ ജാക്കറ്റും ചാരനിറത്തിലുള്ള നീളൻ കൈയുള്ള ഷർട്ടും പച്ച തൊപ്പിയും ധരിച്ചെത്തിയ ബിഹാറിൽ നിന്നുള്ള നൗഷാദ് അൻസാരി ഒന്നാം സമ്മാനമായ 2000 ദിർഹം നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 1,000 ദിർഹവും 500 ദിർഹവും സമ്മാനമായി ലഭിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മുഴുവൻ തൊഴിലാളികളും 'പത്താൻ' സിനിമയുടെ പ്രത്യേക പ്രദർശനം കാണാൻ തിയേറ്ററിലേക്ക് കയറി. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവർ അഭിനയിച്ച ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ പത്താൻ ജനുവരി 25 ന് യുഎഇ തിയറ്ററുകളിൽ റിലീസ് ചെയ്തത് മുതൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഐതിഹാസിക ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് തൊഴിലാളികൾ. അവർ ആക്ഷൻ രംഗങ്ങളിൽ അടക്കം കൈയടിക്കുകയും വിസിൽ മുഴക്കുകയും ചെയ്തു. ചിത്രത്തിലെ അവസാന ഗാനത്തിൽ പലരും സ്‌ക്രീനിനു മുന്നിലെ വേദിയിലേക്ക് കയറി നൃത്തം ചെയ്തു.
Keywords: News,World,international,Gulf,Dubai,Entertainment,Sharukh Khan,Cinema,Bollywood,Top-Headlines,Latest-News, Dubai: 200 workers treated with special 'Pathaan' screening after grand Shah Rukh Khan contest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.