Court Order | ദുബൈയില്‍ റെസ്റ്റോറന്റ് തകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ 8 പേര്‍ക്ക് തടവും നാടുകടത്തലും
Mar 26, 2023, 10:44 IST
ദുബൈ: (www.kvartha.com) റെസ്റ്റോറന്റ് തകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ എട്ട് പേരെ ദുബൈ ക്രിമിനല്‍ കോടതി തടവിന് ശിക്ഷിച്ചു. റെസ്റ്റോറന്റില്‍ കയറി ശീതളപാനീയം കുടിച്ച ഒരാള്‍ പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയുകയും തുടര്‍ന്നുണ്ടായ വാക് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്ന് റെസ്റ്റോറന്റ് ഉടമ പറഞ്ഞു.
തുടര്‍ന്ന് ഇപ്പോള്‍ വരാമെന്ന് പറഞ്ഞുപോയ ഇയാള്‍ പിന്നീട് ഇഷ്ടികയും മരത്തടിയും കയ്യിലേന്തിയ മറ്റ് ഏഴ് പേരോടൊപ്പം മടങ്ങിവന്ന് റസ്റ്റോറന്റിന്റെ ചില്ല് തകര്‍ത്ത് അകത്തുകടക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ആയിരുന്നുവെന്നാണ് കേസ്. 26,000 ദിര്‍ഹത്തിന്റെ നഷ്ടം സംഭവിച്ചതായാണ് ഉടമ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസ് എട്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് മൂന്ന് മാസത്തെ തടവും പിന്നീട് നാടുകടത്തലുമാണ് കോടതി വിധിച്ചിട്ടുള്ളത്. ഏഷ്യന്‍ വംശജരാണ് അക്രമത്തിന് ഇരയായത്.

Keywords: News, World, Top-Headlines, Gulf, Dubai, UAE, United Arab Emirates, Arrested, Verdict, Crime, Court Order, Court, Assault, Dubai: 8 jailed for attacking restaurant, assaulting owner and staff.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.