Dubai Airports | കനത്ത മഴ മൂലം തടസ്സപ്പെട്ട ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്, വീഡിയോ

 


ദുബൈ: (KVARTHA) യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയെ തുടര്‍ന്ന് താറുമാറായ ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിച്ചു. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളും പരിസരങ്ങളും വൃത്തിയാക്കിയതിന് പിന്നാലെ ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ സാധാരണ നിലയിലേക്കെത്തി.

തിങ്കളാഴ്ച (22.04.2024) മുതല്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതായി വിമാനത്താവളത്തിന്റെ സിഎഇ പോള്‍ ഗ്രിഫിത്‌സ് അറിയിച്ചു. ബാഗേജ് വിതരണവും പുരോഗമിക്കുന്നു. ദിവസവും 1400 വിമാനങ്ങളാണ് ദുബൈ വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്.

ബസുകളുടെയും സര്‍വീസ് പൂര്‍ണമായും സാധാരണനിലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ദുബൈയില്‍ നാല് മെട്രോ സ്റ്റേഷനുകള്‍ ഒഴികെയുള്ളവ തുറന്നു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫീസുകള്‍ തുറന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പലരും ഓഫീസുകളില്‍ എത്തിയത്.

Dubai Airports | കനത്ത മഴ മൂലം തടസ്സപ്പെട്ട ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്, വീഡിയോ

കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡ്യയില്‍ നിന്നുള്‍പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. അതേസമയം അബൂദബിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ശാന്തമായ കാലാവസ്ഥയായിരുന്നു. Keywords: News, Gulf, Gulf-News, Flight Schedule, Dubai News, Airports, Normal Operations, UAE, Heaviest Rainfall, Resumed, Flights, Dubai International Airport (DXB), Paul Griffiths, CEO, Flight Schedule, Dubai Airports back to normal operations after UAE's heaviest rainfall.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia