Metro | യാത്രക്കാർക്ക് സന്തോഷ വാർത്ത: ദുബൈ മെട്രോയിൽ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ കൂടി വരുന്നു

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) മെട്രോയിൽ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ കൂടി ഉൾപെടുത്തു. ദുബൈ നഗരത്തിലെ പുതിയ പാതയുടെ രൂപകൽപനയ്ക്കും നിർമാണത്തിനുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അടുത്തിടെ പുറത്തിറക്കിയ ടെൻഡറിൻറെ അടിസ്ഥാനത്തിലാണ്, ദുബൈ മെട്രോ ബ്ലൂ ലൈൻ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന വാർത്ത ശ്രദ്ധേയമാകുന്നത്.

Metro | യാത്രക്കാർക്ക് സന്തോഷ വാർത്ത: ദുബൈ മെട്രോയിൽ 30 കിലോമീറ്റർ നീളമുള്ള ബ്ലൂ ലൈൻ കൂടി വരുന്നു

ബ്ലൂലൈൻ എന്ന് വിളിക്കുന്ന പുതിയ 30 കിലോമീറ്റർ ട്രാകാണ് ദുബൈ മെട്രോയിൽ ചേർക്കുന്നത് എന്ന് ടെൻഡറിൽ നിന്നും വ്യക്തമാണ്. ദുബൈയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, നഗര വളർച്ചയെ നേരിടാൻ ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ നിലവിലുള്ള റെഡ്, ഗ്രീൻ മെട്രോ ലൈനുകൾക്കിടയിൽ ഒരു ലിങ്ക് നൽകും. ഇതിന്റെ മൊത്തം നീളത്തിന്റെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉയരത്തിലും ആയിരിക്കും. ബ്ലൂ ലൈനിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. റെഡ്, ഗ്രീൻ ലൈനുകളിലായി നിലവിൽ 53 സ്റ്റേഷനുകളുണ്ട്. ഇത് റെഡ് ലൈനിലെ ജബൽ അലി സ്റ്റേഷൻ മുതൽ ദുബൈ എക്‌സ്‌പോ സിറ്റി വരെയാണ് .

പദ്ധതിയുടെ സമൂലമായ റൂട്, ചിലവ്, സമയപരിധി എന്നിവ ആർ ടിഎ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാധ്യതയുള്ള വിതരണക്കാരിൽ നിന്നും കരാറുകാരിൽ നിന്നുമുള്ള ടെൻഡറിൽ 28 പുതിയ ഡ്രൈവറില്ലാ ട്രെയിനുകളുടെ വിതരണവും 60 ട്രെയിനുകൾ വരെ ഉൾക്കൊള്ളാൻ ഒരു പുതിയ ഡിപോയുടെ നിർമാണവും തദനുബന്ധമായ എല്ലാ കെട്ടിടങ്ങളുടെയും നിർമാണവും ഉൾപെടുത്തിയിട്ടുണ്ട്.

Keywords: News, World, Dubai, Metro, UAE, Gulf, Dubai announces new 30 km Metro Blue Line, Reported by Qasim Moh'd Udumbunthala. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia