Plastic Ban | ഇനി ദുബൈയിൽ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വന്തം ബാഗുകള്‍ കൊണ്ടുവരണം! ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും ഉൽപന്നങ്ങളും നിരോധിച്ചു; ജനുവരി 1 മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്നവർക്ക് പിഴ

 


ദുബൈ: (KVARTHA) ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും ഉൽപന്നങ്ങളും ദുബൈയിൽ ജനുവരി ഒന്നു മുതൽ നിരോധിച്ച് ഉത്തരവായി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉത്തരവ് പുറത്തിറക്കിയത്.

Plastic Ban | ഇനി ദുബൈയിൽ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വന്തം ബാഗുകള്‍ കൊണ്ടുവരണം! ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും ഉൽപന്നങ്ങളും നിരോധിച്ചു; ജനുവരി 1 മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിക്കുന്നവർക്ക് പിഴ

ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, പഴം, പച്ചക്കറി പൊതിയുന്ന വസ്തു (Wrapping), കട്ടിയുള്ള പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ഭാഗികമായോ പൂർണമായോ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച പാക്കേജിംഗ് സാമഗ്രികൾ എന്നിവ നിരോധിച്ചവയിൽ പെടുന്നു. അതേസമയം പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍, റൊട്ടി എന്നിവ പൊതിയാൻ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് ബാഗുകള്‍ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2025 ജനുവരി ഒന്ന് മുതൽ, ടേബിൾ കവറുകൾ, കപ്പുകൾ, സ്റ്റൈറോഫോം ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ തുടങ്ങിയ ഉൽപന്നങ്ങൾ നിരോധിക്കും. 2026 ജനുവരി ഒന്ന് മുതൽ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾവെയർ, പാനീയ കപ്പുകൾ എന്നിവ ഉൾപ്പെടെയുള്ളവയിലേക്ക് നിരോധനം വ്യാപിക്കും.

പിഴ കാത്തിരിക്കുന്നു

നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിർഹം ആയിരിക്കും. പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഒറ്റത്തവണ ബാഗുകളുടെ നിരോധനം നടപ്പിലാകുന്നതോടെ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വന്തമായി ബാഗ് കൊണ്ടുവരണം അല്ലെങ്കില്‍, പുനരുപയോഗിക്കാവുന്ന ബാഗിനായി പണം നല്‍കേണ്ടിവരും.

Keywords:  Dubai, Ban, Plastic, Fine, UAE, Products, Business, Order, Sheikh Hamdan, Dubai bans single-use plastic bags and products from January 1. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia