ദുബൈയില്‍ 400ലേറെ വണ്ടിച്ചെക്ക് നല്‍കി മലയാളി ബിസിനസുകാരന്‍ നാട്ടിലേയ്ക്ക് കടന്നു

 


ദുബൈ: ആറ് വര്‍ഷമായി ദുബൈയില്‍ ബിസിനസ് നടത്തിവന്ന മറൈന്‍ കമ്പനിയുടെ ജീവനക്കാരും ഉടമകളും സ്വദേശങ്ങളിലേയ്ക്ക് കടന്നതായി റിപോര്‍ട്ട്. 400ലേറെ വണ്ടിച്ചെക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കി ലക്ഷക്കണക്കിന് ദിര്‍ഹം തട്ടിപ്പുനടത്തിയാണ് ഇവര്‍ നാട്ടിലേയ്ക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി നല്‍കിവന്ന ചെക്കുകളാണ് മടങ്ങിയിരിക്കുന്നത്. തുടര്‍ന്ന് ഇടപാടുകാര്‍ വാഫി റസിഡന്‍സിലെ ഓഫീസിലെത്തിയപ്പോഴാണ് ഓഫീസ് അടച്ചിട്ടിരിക്കുന്നതായി ശ്രദ്ധയില്‌പെട്ടത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

സൗദി അറേബ്യയിലേയും ഒമാനിലേയും 20ലേറെ പ്രമുഖ കമ്പനികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ടിഷ്യു പേപ്പറുകള്‍ മുതല്‍ പെട്രോളിയം ഉല്പന്നങ്ങള്‍ വരെ പ്രസ്തുത കമ്പനികളുടെ  മേല്‍നോട്ടത്തിലാണ് കൈമാറ്റം നടത്തിവന്നിരുന്നത്.

ദുബൈയില്‍ 400ലേറെ വണ്ടിച്ചെക്ക് നല്‍കി മലയാളി ബിസിനസുകാരന്‍ നാട്ടിലേയ്ക്ക് കടന്നുവിവിധ ഇടപാടുകള്‍ക്ക് വേണ്ടി കമ്പനികള്‍ നല്‍കിയ ചരക്കുകളും കാണാതായിട്ടുണ്ട്. കമ്പനിയുടെ ഉടമ കേരളത്തിലേയ്ക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജനുവരി 26 മുതല്‍ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്മര്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് കമ്പനിയില്‍ ജോലി നോക്കിയിരുന്നത്. ഇവരെക്കുറിച്ചും പോലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

SUMMARY: Several UAE businessmen are in shock after a six year old marine company officials disappeared with their goods worth several million dirhams, collected over the past two months.

Keywords: Gulf news, Dubai, Saudi Arabia, Oman, UAE businessmen, Six year old marine company, Officials, Disappeared, Several million dirhams,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia