ദുബൈ ഡിസൈന്‍ ഡിസ്ട്രിക്റ്റില്‍ കാറിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
Feb 25, 2022, 11:16 IST
ദുബൈ: (www.kvartha.com 25.02.2022) യുഎഇയില്‍ കാറിന് തീപിടിച്ചു. ദുബൈ ഡിസൈന്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
തീപിടുത്തമുണ്ടായ വിവരം അറിയിച്ചുകൊണ്ടുള്ള എമര്‍ജന്‍സി ഫോണ്‍ കോള്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.53നായിരുന്നു ദുബൈ സിവില്‍ ഡിഫന്‍സിന്റെ കമാന്‍ഡ് റൂമില്‍ ലഭിച്ചത്. വിവരം സബീല്‍ ഫയര്‍ സ്റ്റേഷനിലേക്ക് കൈമാറുകയും നാല് മിനിറ്റിനുള്ളില്‍ അഗ്‌നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.
1.19ന് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.