വാഹനാപകട സ്ഥലത്തെത്തിയ പോലീസുകാരന്‍ കാറിടിച്ച് മരിച്ചു

 


ദുബൈ: (www.kvartha.com 12/07/2015) ഡ്യൂട്ടിക്കിടയില്‍ പോലീസുകാരന്‍ കാറിടിച്ച് മരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഹിസ റോഡിലായിരുന്നു അപകടം.

ലാന്റ് ക്രൂയിസറും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകട സ്ഥലത്തെത്തിയതായിരുന്നു സാലേഹ് മുസാദ്. പോലീസ് വാഹനത്തില്‍ നിന്നും റോഡിലേയ്ക്കിറങ്ങുന്നതിനിടയില്‍ മറ്റൊരു കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം അനന്തര നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ മാസവും ഒരു പോലീസുകാരന്‍ ഡ്യൂട്ടിക്കിടയില്‍ കാറിടിച്ച് മരിച്ചിരുനു. ശെയ്ഖ് സെയ്ദ് റോഡിലായിരുന്നു ആ അപകടം.
വാഹനാപകട സ്ഥലത്തെത്തിയ പോലീസുകാരന്‍ കാറിടിച്ച് മരിച്ചു

SUMMARY: A young police official in his thirties was crushed to death in an accident that happened around 10am on Saturday morning in Dubai.

Keywords: UAE, Dubai, Cop crushed to death,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia