Dubai Visit | ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ത്യയിൽ 

 
 Dubai Crown Prince Sheikh Hamdan in India
 Dubai Crown Prince Sheikh Hamdan in India

Image Credit: Facebook/ Hamdan Bin Mohammed Bin Rashid Al Maktoum | Fazza

● പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. 
● ഇത് ശൈഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. 
● തന്ത്രപ്രധാന മേഖലകളിലെ സഹകരണം ചർച്ച ചെയ്യും. 
● പ്രധാനമന്ത്രി മോദി വിരുന്ന് നൽകും. 
● വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച.

ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ദുബൈ കിരീടാവകാശിയും , യു എ ഇ ഉപ പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് റാശിദ് ആൽ മക്തൂം ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണത്തെ തുടർന്നാണ് ശൈഖ് ഹംദാന്‍റെ രണ്ട് ദിവസത്തെ സന്ദർശനം. 

ദുബൈ കിരീടാവകാശിയായി ചുമതലയേറ്റ ശേഷം ശൈഖ് ഹംദാന്റെ പ്രഥമ ഇന്ത്യാ സന്ദർശനമാണിത്. വിവിധ തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ തുറക്കുന്നതിന് ദുബൈ കിരീടാവകാശി ഉയർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.  

പ്രധാനമന്ത്രി മോദി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻ്റെ ബഹുമാനാർത്ഥം വിരുന്ന് നൽകും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തും.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Dubai Crown Prince Sheikh Hamdan bin Mohammed Al Maktoum, also the UAE Deputy Prime Minister and Minister of Defence, is in India for a two-day visit at the invitation of Prime Minister Narendra Modi. This is his first India visit as Crown Prince, aimed at enhancing bilateral cooperation in strategic sectors and strengthening partnerships. He will meet with PM Modi, External Affairs Minister Dr. S. Jaishankar, and Defence Minister Rajnath Singh.

#SheikhHamdan #IndiaUAE #DubaiCrownPrince #NarendraModi #BilateralRelations #Diplomacy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia