വൻ ദുരന്തം ഒഴിവായി! ദുബൈ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ തമ്മിൽ ഉരസി! താൽക്കാലികമായി അടച്ച റൺവേ രണ്ട് മണിക്കൂറുകൾക്ക് ശേഷം തുറന്നു
Jul 22, 2021, 16:14 IST
ദുബൈ: (www.kvartha.com 22.07.2021) ദുബൈ എയർപോർടിൽ വിമാനങ്ങൾ തമ്മിൽ ഉരസി. ഗൾഫ് എയറിന്റെ വിമാനത്തിന്റെ പിൻഭാഗം ഫ്‌ളൈ ദുബൈ വിമാനത്തിൽ മുട്ടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
അപകടത്തിൽ അകപ്പെട്ട രണ്ട് വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് എയർപോർടിലെ ഒരു റൺവേ താൽക്കാലികമായി അടച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറുകൾക്ക് ശേഷം വീണ്ടും തുറന്നു. ആർക്കും പരിക്കേറ്റതായി റിപോർടില്ല. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ് ഗൾഫ് എയർ. യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് ഗൾഫ് എയർ അറിയിച്ചു.
ദുബൈ ഇന്റർനാഷണൽ എയർപോർടിൽ നിന്നും ബിഷ്കെക് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (കിർഗിസ്ഥാൻ) പോവുകയായിരുന്ന FZ 1461 വിമാനമാണ് അപകടത്തിൽ പെട്ടത്. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേയ്ക്ക് മാറ്റി. യാത്രക്കാർക്കുണ്ടായ പ്രയാസങ്ങളിൽ ക്ഷമിക്കണമെന്ന് ഫ്‌ളൈ ദുബൈ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
SUMMARY: Flydubai said its flight FZ 1461 from DXB to Bishkek International Airport (FRU) returned to stand on July 22 due to a “minor incident” involving one of its Next-Generation Boeing 737-800 aircraft and another aircraft on the taxi way.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.