Building Tilts | ദുബൈയില്‍ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു; 'ഭൂചലനം പോലെ അനുഭവപ്പെട്ടു'
Apr 21, 2024, 18:05 IST
ദുബൈ: (KVARTHA) മുഹൈസ്‌നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടം ഒരു വശത്തേക്ക് ചെറുതായി ചരിയുകയും ചെയ്തതായി 'ഖലീജ് ടൈംസ്' റിപോര്‍ട് ചെയ്തു.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നൂറിലേറെ കുടുംബങ്ങളെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്.
രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി 'ഖലീജ് ടൈംസ്' റിപോര്‍ട് ചെയ്തു. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടത്. ഖിസൈസ് മുഹൈസ്ന നാലില്‍ മദീന മാളിന് സമീപമുള്ള 10 നില കെട്ടിടമായിരുന്നു ചരിഞ്ഞത്.
108 അപാര്‍ട്‌മെന്റുകളാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന്റെ ഒരു വശത്ത് കേടുപാടുകള്‍ സംഭവിച്ചു. വിള്ളല്‍ വീഴുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയുമായിരുന്നെന്ന് താമസക്കാരെ ഉദ്ധരിച്ചുള്ള റിപോര്‍ടില്‍ പറയുന്നു. എന്നാല്‍ അപകടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. അധികൃതര്‍ പരിശോധനകള്‍ നടത്തി വരികയാണെന്ന് അറിയിച്ചു.
Keywords: News, Gulf, Gulf-News, Accident-News, Dubai News, Families, Evacuated, Building, Tilts, Structural Damages, Multistory Tower, Muhaisnah, Earthquake, Structure Suffered Damages, Dubai: Families evacuated after building tilts due to structural damages.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.