ദുബായ് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗംഭീര തുടക്കം

 


ദുബായ് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗംഭീര തുടക്കം
ദുബായ്: എട്ടാമത് ദുബായ് ചലച്ചിത്രമേളയ്ക്ക് ഗംഭീര തുടക്കം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തുമാണ് എട്ടാമത് ചലചിത്രമേള ഉദ്ഘാടനം ചെയ്തത്. ഹോളിവുഡ് ചിത്രമായ മിഷന്‍ ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോക്കോള്‍ എന്ന ചിത്രത്തിന്റെ ലോകപ്രീമിയറോടെയാണ് മേളയക്ക് തുടക്കമായത്. മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിന്റെ ലോക പ്രമീയറിനോട് അനുബന്ധിച്ചുള്ള റെഡ് കാര്‍പറ്റായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. നായകനായ ടോം ക്രൂയിസിനോപ്പം ചിത്രത്തിലെ മറ്റ് താരങ്ങളും റെഡ് കാര്‍പ്പറ്റിനായെത്തിയിരുന്നു.

ഷെയ്ഖ് മുഹമ്മദ് ചിത്രത്തിന്റെ നായകനായ ടോം ക്രൂയിസുമായാണ് റെഡ് കാര്‍പ്പറ്റിലെത്തിയത്. ബോളിവുഡ് താരമായ അനില്‍ കപൂര്‍ തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചു. 56 രാജ്യങ്ങളില്‍ നിന്നുള്ള 171 ചിത്രങ്ങള്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശാലിനി ഉഷാനായരുടെ അകം ആണ് ഏക മലയാള ചിത്രം. 46 ചിത്രങ്ങളുടെ ആഗോള പ്രിമീയര്‍ പ്രദര്‍ശനം നടക്കുന്ന മേളയില്‍, 25 രാജ്യാന്തര പ്രീമിയറുകളുണ്ടാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia