Threatening | 'ഭാര്യയെ ബാല്‍കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണി'; യുവാവിന് 3000 ദിര്‍ഹം പിഴ വിധിച്ച് കോടതി
ദുബൈ: (www.kvartha.com) ഭാര്യയെ വീടിന്റെ ബാല്‍കണിയില്‍ (balcony) നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണി മുഴക്കിയെന്ന സംഭവത്തില്‍ യുവാവിന് 3000 ദിര്‍ഹം പിഴ വിധിച്ച് കോടതി. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയതെന്നും കുടുംബ വഴക്കിനിടെയായിരുന്നു പരാതിക്ക് ആധാരമായ ഭീഷണിപ്പെടുത്തല്‍ നടന്നതെന്നും കേസ് രേഖകള്‍ പറയുന്നു.
കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ഇതെന്നും, ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അച്ഛന്‍ നിരന്തരം അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ദമ്പതികളുടെ മകന്‍ കോടതിയില്‍ മൊഴി നല്‍കി. ഭാര്യയെ മര്‍ദിക്കാന്‍ തന്റെ സുഹൃത്തിനെ പണം നല്‍കി കൊണ്ടുവരുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായി മകന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം, വിചാരണയ്ക്കിടെ ആരോപണങ്ങളെല്ലം യുവാവ് നിഷേധിച്ചു. കുടുംബ കലഹത്തിന്റെ പേരില്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നത് ഹീനമാണെന്ന് ഇയാള്‍ വാദിച്ചു. ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
Keywords: Dubai, News, Gulf, World, Court, Fine, Case, Complaint, Dubai: Husband threatens to throw wife from balcony in front of children.