DXB Airport Luggage | ദുബൈ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലഗേജുകൾ വിൽപനയ്‌ക്കോ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിൽ മുന്നറിയിപ്പ് നൽകി അധികൃതർ!

 


ദുബൈ: (KVARTHA) ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ നഷ്ടപ്പെട്ട ലഗേജുകൾ വിൽക്കുന്നതായി അവകാശപ്പെട്ട് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പോസ്റ്റിൽ അവകാശപ്പെടുന്ന കാര്യങ്ങൾ വ്യാജമെന്നും
തങ്ങൾ ഇവിടെ വന്നിരിക്കുന്നത് ടേക്ക് ഓഫുകൾക്കായാണ്, ചതിക്കാനല്ലെന്നും ദുബൈ വിമാനത്താവളത്തിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജിൽ വ്യക്തമാക്കി. സംശയാസ്പദമായകാര്യങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്.
 
DXB Airport Luggage | ദുബൈ വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലഗേജുകൾ വിൽപനയ്‌ക്കോ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിൽ മുന്നറിയിപ്പ് നൽകി അധികൃതർ!

തുടർച്ചയായ ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിർത്തിയ ദുബൈ, എല്ലാ വർഷവും മൂന്ന് ടെർമിനലുകളിലായി റെക്കോർഡ് എണ്ണം ലഗേജുകൾ കൈകാര്യം ചെയ്യുന്നുണ്ട്. കണക്ക് അനുസരിച്ച് 2022-ൽ 82 ദശലക്ഷത്തിലധികം ലഗേജുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
തിരക്കുള്ള അവസ്ഥയിൽ പോലും ഓരോ ബാഗും കൃത്യസമയത്ത് എത്തിക്കുന്നതിന് 1,300-ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. നൂതനമായ ബാഗേജ് ഹാൻഡ്‌ലിംഗ് സിസ്റ്റം (BHS) വഴിയാണ് ലഗേജുകൾ കൈകാര്യം ചെയ്യുന്നത്. യാദൃശ്ചികമായി, ടെർമിനലിൽ യാത്രക്കാർക്ക് ബാഗേജ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ലഗേജ് ക്ലെയിം ഏരിയയ്ക്ക് സമീപമുള്ള ബാഗേജ് സർവീസ് ഡെസ്‌കിൽ പരാതിപ്പെടാവുന്നതാണ്. കാണാതായ ബാഗേജിനെക്കുറിച്ചുള്ള പരാതിയിൽ ലഗേജിനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ഉൾപ്പെടുത്തണം. ലഗേജ് കണ്ടെത്തുമ്പോൾ യാത്രക്കാരനെ കൃത്യമായി ബന്ധപ്പെടും.

Keywords: Dubai, UAE News, Airport, Dubai Airport, Luggage, Terminal, Facebook, Instagram, Posts,  Scam, Dubai International Airport, Dubai International Airport issues scam alert against lost luggage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia