Air India flight | വെള്ളിയാഴ്ച 5 മണിക്ക് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനം വൈകുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണം; ദുരിതത്തിലായി യാത്രക്കാര്‍
Feb 4, 2023, 13:18 IST
ദുബൈ: (www.kvartha.com) വെള്ളിയാഴ്ച അഞ്ചു മണിക്ക് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് പുറപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
ഇതോടെ യാത്രക്കാര്‍ വീണ്ടും ടെര്‍മിനലിലേക്ക് തിരിച്ചു. പിന്നീട് നാല് മണിക്ക് പുറപ്പെടും എന്നറിയിച്ചു. എന്നാല്‍, നേരം പുലര്‍ന്നിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്തിലുണ്ട്.
Keywords: Dubai-Kozhikode Air India flight delayed, Dubai, Air India Express, Passengers, Children, Gulf, World.
150 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുറപ്പെടേണ്ട IX346 വിമാനം രാത്രി 10 മണിക്ക് മാത്രമെ പുറപ്പെടൂ എന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ അറിയുന്നത്. തുടര്‍ന്ന് യാത്രക്കാരെ ഹോടെലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഹോടെലിലെത്തിയപ്പോള് വിമാനം പുലര്‍ചെ മൂന്നുമണിക്ക് പുറപ്പെടും എന്ന് അറിയിച്ചു.
ഇതോടെ യാത്രക്കാര്‍ വീണ്ടും ടെര്‍മിനലിലേക്ക് തിരിച്ചു. പിന്നീട് നാല് മണിക്ക് പുറപ്പെടും എന്നറിയിച്ചു. എന്നാല്‍, നേരം പുലര്‍ന്നിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്തിലുണ്ട്.
Keywords: Dubai-Kozhikode Air India flight delayed, Dubai, Air India Express, Passengers, Children, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.