Lost Dubai Taxi | ദുബൈയിൽ യാത്രയ്ക്കിടെ ടാക്സിയിൽ എന്തെങ്കിലും മറന്നുപോയോ? നഷ്ടപ്പെട്ട സാധനം വേഗത്തിൽ തിരിച്ചുലഭിക്കും; ഇങ്ങനെ ചെയ്താൽ മതി
Jan 18, 2024, 11:48 IST
ദുബൈ: (KVARTHA) നഷ്ടപ്പെട്ട കണ്ണടകളും വാലറ്റുകളും ഷോപ്പിംഗ് ബാഗുകളും മുതൽ 10 ലക്ഷം ദിർഹം വിലവരുന്ന വജ്രങ്ങൾ വരെ യാത്രയ്ക്കിടെ ടാക്സിയിൽ മറന്നുപോയവർക്ക് തിരികെ നൽകിയിട്ടുണ്ട് ദുബൈ ടാക്സി ഡ്രൈവർമാർ. അതിനാൽ, നിങ്ങൾ ദുബൈ ടാക്സിയിൽ മറന്നുപോയ ഏത് സാധനവും തിരികെ ലഭിക്കാനുള്ള '99.9 ശതമാനം' സാധ്യതയുണ്ടെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പറയുന്നു.
നഷ്ടപ്പെട്ട സാധനങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം?
മെട്രോ, ട്രാം, ടാക്സികൾ, ബസുകൾ തുടങ്ങിയ പൊതുഗതാഗതങ്ങൾക്ക് ഉപയോഗിക്കുന്ന ആർ ടി എയുടെ ഓൾ-ഇൻ-വൺ നാവിഗേഷൻ ആപ്പ് (S'hail) ഇതിന് സഹായിക്കും.
* ആപ്പ് ഡൗൺലോഡ് ചെയ്യുക. അടുത്തതായി, ആപ്പ് തുറന്ന് നിങ്ങളുടെ മൊബൈൽ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മെനു ഐക്കൺ തിരഞ്ഞെടുക്കുക.
* മെനു വിഭാഗത്തിൽ നിന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് 'feedback’ തിരഞ്ഞെടുക്കുക
* തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകുക.
* അടുത്തതായി, feedback ൽ നിന്ന് 'Taxi Lost and Found' തിരഞ്ഞെടുക്കുക.
* നഷ്‌ടപ്പെട്ട സാധനത്തെ കുറിച്ച് വിവരിക്കുക റൂട്ട്, തീയതി, സമയം എന്നിവ പോലുള്ള നിങ്ങളുടെ ടാക്സി യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക. യാത്രാ രസീതും ഇവിടെ നൽകാവുന്നതാണ്. തുടർന്ന്, 'Send Feedback' ക്ലിക്ക് ചെയ്യുക.
* രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് എസ് എം എസ് ലഭിക്കും. അത് ഉപയോഗിച്ച് ട്രാക്ക് ചെയ്യാവുന്നതാണ്. സാധനം കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങൾക്ക് എസ്എംഎസും ടാക്സി ഡ്രൈവറുടെ മൊബൈൽ നമ്പറും ലഭിക്കും. ഡ്രൈവർ സാധനം കൈമാറും.
നഷ്ടപ്പെട്ട സാധനം എപ്പോഴാണ് ലഭിക്കുക?
ആപ്പിലെ വിവരങ്ങൾ അനുസരിച്ച് 10 ദിവസമെടുത്തേക്കും. എന്നിരുന്നാലും, നിരവധി യാത്രക്കാർ തങ്ങളുടെ സാധനങ്ങൾ ഏതാനും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ തിരിച്ചെത്തിയ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട് .
Keywords: News, Malayalam News, Dubai taxi , UAE News, S'hail, Report, Diamond, Shoping Bag, Dubai: Left something in the taxi? Here’s how to report lost items
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.