ദുബായ്-മംഗലാപുരം വിമാനം കൊച്ചിയിലിറക്കി

 


ദുബായ്-മംഗലാപുരം വിമാനം കൊച്ചിയിലിറക്കി
കൊച്ചി: ദുബായ്-മംഗലാപുരം വിമാനം കൊച്ചിയിലിറക്കി. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ്‌ വിമാനം കൊച്ചിയിലിറക്കിയത്. രാവിലെ 7.50ഓടെയാണ്‌ എയര്‍ ഇന്ത്യാ എക്സ്പ്രസ് കൊച്ചിയിലെത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ യാത്രതുടരാമെന്നായിരുന്നു എയര്‍ ഇന്ത്യയുടെ നിലപാടെങ്കിലും ഇതിനിടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതോടെ യാത്രക്കാര്‍ കൊച്ചിയില്‍ കുടുങ്ങി. ഇതോടെ 160ലേറെ വരുന്ന യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ തന്നെ പ്രതിഷേധവും തുടങ്ങി. ഇവരെ മംഗലാപുരത്തെത്തിക്കാനായുള്ള നടപടികളുമായി എയര്‍ ഇന്ത്യാ അധികൃതര്‍ യാത്രക്കാരുമായി ചര്‍ച്ച നടത്തുകയാണ്‌.

ദിവസങ്ങള്‍ക്ക് മുന്‍പും മംഗലാപുരം എയര്‍പോര്‍ട്ടില്‍ റണ്‍വേ വ്യക്തമല്ലാത്തതിനാല്‍ നിരവധി വിമാനങ്ങള്‍ ഗതിമാറ്റി വിട്ടിരുന്നു. റണ്‍വേ വ്യക്തമല്ലാതിരുന്നിട്ടും റണ്‍ വേയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍പൊട്ടിയത് യാത്രക്കാരിലും അധികൃതരിലും ഒരു പോലെ ഭീതി പടര്‍ത്തിയിരുന്നു.

Key Words: Kerala, Gulf, Mangalore, Air Plane, Kochi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia