ടോര്‍ച്ച് ടവറില്‍ അഗ്‌നിബാധയുണ്ടായത് അന്‍പതാം നിലയില്‍; പിന്നീട് മുപ്പത്തിയെട്ടാം നിലയിലും തീപിടിച്ചു; ഇതെങ്ങനെ സംഭവിച്ചു?
Feb 21, 2015, 22:22 IST
ദുബൈ: (www.kvartha.com 21/02/2015) ദുബൈയിലെ ടോര്‍ച്ച ടവറില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അഗ്‌നിബാധയില്‍ ആളപായമില്ലെന്ന് ദുബൈ ആഭ്യന്തര പ്രതിരോധ വകുപ്പിന്റെ സ്ഥിരീകരണം. അതേസമയം പുക ശ്വസിച്ച 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വക്താവ് അറിയിച്ചു.
അതീവ ജനവാസ കേന്ദ്രമായ ദുബൈ മറീനയിലെ 87 നില കെട്ടിടത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 1.49നാണ് അഗ്‌നിബാധയുണ്ടായത്. തീപിടുത്തമുണ്ടായി ഒന്‍പത് മിനിറ്റിനുള്ളില്‍ ആഭ്യന്തര പ്രതിരോധവിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചു.
കെട്ടിടത്തിന്റെ അന്‍പതാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. പിന്നിടിത് മുകളിലെ നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. ശക്തമായ കാറ്റ് തീയ്ക്ക് അനുകൂലമായി. കാറ്റില്‍ അടര്‍ന്നുവീണ അവശിഷ്ടങ്ങളില്‍ നിന്നും 38മ് നിലയിലും അഗ്‌നിബാധയുണ്ടായി. ഇത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.
രണ്ടിടത്തേയും തീയണയ്ക്കാന്‍ ശ്രമം നടക്കുന്നതിനിടയില്‍ സുരക്ഷ ഭടന്മാര്‍ 676 അപാര്‍ട്ട്‌മെന്റുകള്‍ ഒഴിപ്പിച്ചു. 4.24ഓടെ തീ നിയന്ത്രണ വിധേയമാക്കി. 4.31ന് തീ പൂര്‍ണ്ണമായുമണച്ചു.
ശക്തമായ കാറ്റില്‍ തീ സമീപത്തെ അപാര്‍ട്ടുമെന്റുകളിലേയ്ക്ക് പടരുമെന്ന ഭയത്തിലായിരുന്നു രക്ഷാപ്രവര്‍ത്തകരും അഗ്‌നിശമന സേനാ വിഭാഗങ്ങളുമെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ റാശിദ് താനി അല്‍ മത്വ് റൂഷി അറിയിച്ചു. എന്നാല്‍ ഭാഗ്യവശാല്‍ കൂടുതല്‍ അപായങ്ങളുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Update: Dubai Civil Defence has confirmed there were no casualties in The Torch tower blaze that broke out in the early hours of Saturday in the densely packed Dubai Marina.
Keywords: Torch Tower, Ablaze, Dubai, Injured, Dubai Marina,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.