Change | ദുബൈയില്‍ രണ്ട് പ്രധാന റോഡുകളുടെ വേഗപരിധി ഉയര്‍ത്തി
● ഗതാഗത സൗകര്യം മെച്ചപ്പെടുത്തും.
● റോഡിലെ സുരക്ഷ വര്‍ധിപ്പിക്കും.
ദുബൈ: (KVARTHA) തിങ്കളാഴ്ച രണ്ട് റോഡുകളുടെ വേഗപരിധി ഉയര്‍ത്തി. അല്‍ അമര്‍ദി (Al Amardi Street) സ്ട്രീറ്റിന്റെയും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിന്റെയും (Sheikh Zayed bin Hamdan Street) ചില ഭാഗങ്ങളില്‍ പരമാവധി വേഗപരിധി വര്‍ധിപ്പിച്ചതായി ആര്‍ടിഎ അറിയിച്ചു. ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററായും അല്‍ അമര്‍ദി സ്ട്രീറ്റിലേത് 90 കിലോമീറ്ററായുമാണ് വര്‍ധിപ്പിച്ചത്.
ആര്‍ടിഎയുടെ ഈ തീരുമാനം റോഡുകളുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ മാറ്റം സെപ്റ്റംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ വേഗപരിധികള്‍:
- ദുബൈ അല്‍ ഐന്‍ റോഡും അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും തമ്മിലുള്ള ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റില്‍ വേഗപരിധി 100 km/h ആയി ഉയര്‍ത്തും.
- അക്കാദമിക് സിറ്റി റൗണ്ട്ബൗട്ടും അല്‍ ഖവാനീജ് സ്ട്രീറ്റും തമ്മില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിക്കും.
- അല്‍ ഖവാനീജ് സ്ട്രീറ്റും എമിറേറ്റ്‌സ് റോഡും തമ്മിലുള്ള അല്‍ അമര്‍ദി സ്ട്രീറ്റില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്ന ഏകീകരിത വേഗപരിധി നടപ്പിലാക്കും.
#DubaiRoads #SpeedLimitIncrease #TrafficUpdate #UAE #RTA #DubaiTraffic