ദുബൈയില്‍ 35 യാചകര്‍ അറസ്റ്റില്‍

 


ദുബൈ: (www.kvartha.com 09.06.2016) റമദാന്‍ മാസത്തിന് തൊട്ടുമുന്‍പായി ദുബൈയില്‍ 35 യാചകര്‍ അറസ്റ്റില്‍. യാചക വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിനടന്ന റെയ്ഡിലാണ് യാചകര്‍ അറസ്റ്റിലായത്.

26 പുരുഷന്മാരും 7 സ്ത്രീകളും 2 കുട്ടികളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ടൂറിസം സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ മുഹമ്മദ് റാഷിദ് ബിന്‍ സുരൈ അല്‍ മുഹൈരിയാണ് ഇക്കാര്യമറിയിച്ചത്. യാചകരോട് യാതൊരു സഹാനുഭൂതിയും പ്രകടിപ്പിക്കരുതെന്നും അവര്‍ക്ക് സംഭാവനകള്‍ നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാചകരെ കുറിച്ച് 0502106969 എന്ന നമ്പറിലോ 800 സിഐഡി (800 243) എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈയില്‍ 35 യാചകര്‍ അറസ്റ്റില്‍

SUMMARY: Dubai Police has arrested a number of beggars in the annual anti-begging campaign, which started just before the holy month of Ramadan.

Keywords: UAE, Dubai, 35 beggars, Arrested, Campaign, Men, Seven, Women, Two, Children, Colonel Mohammad Rashid bin Surai Al Muhairi, Director of the Tourism Security Department, Dubai Police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia