പണമടങ്ങിയ പഴ്‌സ് തിരികെ ഏല്പിച്ച ഇന്ത്യന്‍ ബാലന് ദുബൈ പോലീസിന്റെ ആദരം

 


ദുബൈ: പണമടങ്ങിയ പഴ്‌സും വിലപ്പെട്ട രേഖകളും തിരികെ ഏല്പിച്ച പത്തുവയസുകാരനെ ദുബൈ പോലീസ് ആദരിച്ചു. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃത് ആദര്‍ഷിയെയാണ് പോലീസ് ആദരിച്ചത്. അല്‍ നഹ്ദയില്‍ നിന്നും ലഭിച്ച പഴ്‌സ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു അമൃത്.
പണമടങ്ങിയ പഴ്‌സ് തിരികെ ഏല്പിച്ച ഇന്ത്യന്‍ ബാലന് ദുബൈ പോലീസിന്റെ ആദരംസത്യസന്ധതയ്ക്കും സാമൂഹിക പ്രതിബന്ധതയ്ക്കുമുള്ള അംഗീകാരമായി അമൃതിന് ദുബൈ പോലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖാമിസ് മാത്തര്‍ അല്‍ മസീനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഐഡി കാര്‍ഡും ബാങ്ക് കാര്‍ഡുകളുമടക്കം വിലപ്പെട്ട രേഖകളും പഴ്‌സിലുണ്ടായിരുന്നു.
SUMMARY: Dubai: Dubai Police commended Amrit Adarshi, 10, for returning a wallet he found on the street near the Al Nahda area to the police station in Al Qusais.
Keywords: Gulf, Dubai, Indian Boy, Dubai Police, Wallet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia