Dubai Police | ദുബൈ പൊലീസിന്റെ യൂണിഫോം ധരിക്കണമെന്ന് മോഹം; പത്തും ഒമ്പതും വയസുള്ള സഹോദരങ്ങൾക്ക് ലഭിച്ചത് സർപ്രൈസ്

 


ദുബൈ: (KVARTHA) ദുബൈ പൊലീസിന്റെ യൂണിഫോം ധരിക്കണമെന്ന 10-ഉം ഒമ്പതും വയസുള്ള സഹോദരങ്ങളുടെ ആഗ്രഹം നിറവേറ്റി ദുബൈ പൊലീസ് മനം കവർന്നു. സെർബിയൻ പൗരന്മാരായ നിക്കോളയുടെയും നതാലിയയുടെയും സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. യുഎഇയിലേക്ക് മാതാപിതാക്കൾക്ക് ഒപ്പമുള്ള സന്ദർശനത്തിനിടെയാണ് കുട്ടികളുടെ മനസിൽ ഇങ്ങനെയൊരു മോഹം ഉദിച്ചത്.

Dubai Police | ദുബൈ പൊലീസിന്റെ യൂണിഫോം ധരിക്കണമെന്ന് മോഹം; പത്തും ഒമ്പതും വയസുള്ള സഹോദരങ്ങൾക്ക് ലഭിച്ചത് സർപ്രൈസ്

ദുബൈ പൊലീസ് അവർക്ക് അനുയോജ്യമായ യൂണിഫോം നൽകുകയും അവരുടെ താമസസ്ഥലത്ത് നിന്ന് ലാ മെർ പ്രദേശത്തെ സ്മാർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. സേനയുടെ ആഡംബര പട്രോളിംഗ് വാഹനത്തിൽ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കാനുള്ള അവസരവും ലഭിച്ചു. കൂടാതെ പൊലീസ് നായയുടെ ഷോയും ആസ്വദിക്കാനായി. പൊലീസ് ചിഹ്നമായ 'അംന' യെയും കണ്ടുമുട്ടി.

മക്കൾക്ക് സന്തോഷം പ്രദാനം ചെയ്തതിനും അവരുടെ ആഗ്രഹം നിറവേറ്റിയതിനും നിക്കോളയുടെയും നതാലിയയുടെയും മാതാപിതാക്കൾ ദുബൈ പൊലീസിനോട് നന്ദി അറിയിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസവും വിനോദവും നൽകാനും അവരുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും കൊണ്ടുവരാനുമുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയാണ് പുതിയ സംഭവം ചൂണ്ടിക്കാട്ടുന്നത്.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Dubai Police, UAE News, Serbian Children, Dubai Police fulfil wish of two Serbian children.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia